ETV Bharat / state

പ്രവാസികൾക്കായി നാട് ഒരുമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

സ്വന്തം നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറൻ്റെയ്ന്‍ ചെയ്യാനുള്ള സംവിധാനങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തിൽ ഒരുക്കും.

Kmcc  meeting  പ്രവാസി  പാണക്കാട് ഹൈദരലി ശിഹാബ്  മുസ്ലിം ലീഗ്  മലപ്പുറം  യു.എ.ഇ  അഭ്യർഥിച്ചു
പ്രവാസികൾക്കായി നാട് ഒരുമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
author img

By

Published : Apr 12, 2020, 10:41 AM IST

മലപ്പുറം: യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍ എന്നി രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളുമായി മുസ്‌ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ദുരിതത്തിൽ കഴിയുന്ന പ്രവാസികൾക്കായി നാട് ഒരുമിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നാട്ടിലും പുറത്തും കൊവിഡ്‌19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണം. തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറൻ്റെയ്ന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

പ്രവാസികൾക്കായി നാട് ഒരുമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ സ്വന്തം നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറൻ്റെയ്ന്‍ ചെയ്യാനുള്ള സംവിധാനങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തിൽ ഒരുക്കും. രാജ്യത്തിനകത്തും പുറത്തും ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നതിൽ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.