ETV Bharat / state

ബസിനോടുള്ള പ്രേമം ചായക്കടയായപ്പോൾ

മലപ്പുറം അരീക്കോട് തടത്തിൽ വളവിലെ ബസ് ചായക്കട നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകമാകുന്നു

അബ്ദുൾസലാം ചായക്കട
author img

By

Published : May 12, 2019, 5:32 PM IST

Updated : May 12, 2019, 7:39 PM IST

മലപ്പുറം: അബ്ദുൾസലാമിന്‍റെ ചായക്കടയിൽ എത്തുന്നവർക്ക് അത്ഭുതമാണ്. വെറുമൊരു ചായക്കടയല്ല. ബസ് ചായക്കടയാണ് അബ്ദുൾസലാമിന്‍റേത്. മലപ്പുറം അരീക്കോട് തടത്തിൽ വളവിലാണ് ഈ അപൂർവ ചായക്കട.

അബ്ദുൾസലാമിന്‍റെ ചായക്കട

ബസിനോട് അടങ്ങാത്ത പ്രേമമാണ് അബ്ദുൾസലാമിന്. അതുകൊണ്ട് തന്നെ തന്‍റെ ചായക്കടയെ ബസ് മാതൃകയിലൊരുക്കാൻ അബ്ദുൾസലാം തീരുമാനിച്ചു. പതിനെട്ടാം വയസ്സിൽ ബസ് ഡ്രൈവറായി ആരംഭിച്ച ജീവിതം 18 വർഷത്തോളം തുടർന്നു. ഗൾഫിൽ പോയി തിരിച്ചെത്തിയപ്പോഴും ബസിനോട് അടങ്ങാത്ത ഭ്രമമായിരുന്നു അബ്ദുൽസലാമിന്. അങ്ങനെ മൂന്ന് ബസ് സർവീസുകൾ ആരംഭിച്ചു. എന്നാൽ സർവീസുകൾ നഷ്ടമായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും, പിന്നീടാരംഭിച്ച ചായക്കട ബസ് ആകൃതിയിൽ ഒരുക്കികൊണ്ട് തന്‍റെ ആഗ്രഹം സഫലീകരിച്ചു.
ബസിൽ സ്ഥലവും നിരക്കും കുറിക്കുന്നിടത്ത് പഴംപൊരി, സമൂസ തുടങ്ങിയ വിഭവങ്ങളാണ് കാണുക.
ബസിന്‍റെ ഒരു വശത്ത് ഭക്ഷണം കഴിക്കാനുള്ള സ്ഥലവും മറു വശത്ത് അടുക്കളയും കാണാം. തികച്ചും വ്യത്യസ്തമായ ചായക്കടയിലേക്ക് ദീർഘദൂര യാത്രക്കാർ പോലും എത്തുന്നുണ്ട്. ബസിൽ യാത്രകൾ ശീലിച്ചവരെ ആഹാരം ശീലിപ്പിക്കുകയാണ് അബ്ദുൾസലാമിന്‍റെ ചായക്കട.

Intro:ബസ്സുകൾ ഉള്ള അടങ്ങാത്ത പ്രേമമാണ് അബ്ദുൽസലാം തൻറെ ചായക്കടയ ബസ് മോഡലായി നിർമ്മിച്ചത്. ഇതോടെ ചായകുടിക്കാൻ എത്തുന്നവർ അവർ വളരെ അത്ഭുതമാണ് ഈ ബസ് ചായക്കട.

Body:പതിനെട്ടാം വയസ്സിൽ ബസ് ഡ്രൈവറായി തുടങ്ങിയതായിരുന്നു അബ്ദുൽ സലാം ജീവിതം .തുടർന്ന് 18 വർഷത്തോളം ബസ്സിൽ ജോലി എടുത്തു. ഗൾഫിൽ പോയി പോയി ജോലി നോക്കി തിരിച്ചെത്തിയപ്പോൾ ബസ്സിനോടുള്ള അടങ്ങാത്ത ബ്രഹ്മത്തിൽ 3 ബസ് സർവീസുകൾ തുടങ്ങി എന്നാൽ ബസ് സർവീസുകൾ നഷ്ടമായതോടെ ജോലി ഉപേക്ഷിച്ചു. എന്നാൽ ബസ്സിനോടുള്ള ആഗ്രഹമാണ് തൻറെ പുതിയ ചായക്കടയ്ക്ക് ബസ് ആകൃതിയിൽ തീർത്തത് .
byte
അബ്ദുൽസലാം
ചായ കടയിൽ എത്തുന്നവർക്ക് അത്ഭുതങ്ങളാണ് അബ്ദുൽസലാം സൂക്ഷിച്ചിരിക്കുന്നത്. സ്ഥലം ഫലം കാണിക്കുന്ന ബോർഡിൽ പഴംപൊരിയും സമൂസയും തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിനകത്ത് ഒരു ഭക്ഷണം കഴിക്കാനുള്ള സ്ഥലവും മറ്റൊരു ഭാഗത്ത് ഇത് ചായക്കടയുടെ അടുക്കളയും ഒരുക്കിയിരിക്കുന്നു.
byte

അബ്ദുൽസലാം

ബസ് ആകൃതിയിലുള്ള ചായക്കടയിൽ ദീർഘ ദൂരത്തു നിന്നു പോലും യാത്രക്കാർ ചായകുടിക്കാൻ എത്തുന്നുണ്ട്. മലപ്പുറം അരീക്കോട് തടത്തിൽ വളവിലാണ് ഈ അപൂർവ ബസ്‌ചായക്കട.

Conclusion:etv bharat malappuram
Last Updated : May 12, 2019, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.