മലപ്പുറം: വളാഞ്ചേരി ബാലിക പീഡനകേസിലെ പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി കെടി ജലീലില്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതിഷേധവുമായി യുഡിവൈഎഫിന്‍റെ മാര്‍ച്ച്. മന്ത്രിയുടെ വസതിക്ക് മുമ്പില്‍ മാർച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.
മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യുഡിവൈഎഫ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ മാർച്ച് ഉദ്ഘാടനം ചെയ്തു.
പിണറായി മന്ത്രി സഭയിലെ ഒരോ മന്ത്രിമാരും ഓരോ തരത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിക്കുമ്പോള്‍ ബന്ധു നിയമനത്തിലൂടെയും പീഡനകേസുകളിലൂടെയുമാണ് ജലീല്‍ ആ സ്ഥാനം നിലനിര്‍ത്തുന്നതെന്ന് മാര്‍ച്ചില്‍ മുഖ്യ പ്രഭാഷണം നടത്തിയ വി.ടി ബല്‍റാം എം.എല്‍എ പറഞ്ഞു. യു.ഡി.വൈ.എഫ് പൊന്നാനി പാര്ലമെന്റ് മണ്ഡലം ചെയര്‍മാന്‍ യാസീന്‍ പൊട്ടന്‍ചോല, കൺവീനർ വിടി സുബൈർ തങ്ങൾ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവർ പ്രസംഗിച്ചു.