മലപ്പുറം: കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാറാക്കര പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ടാങ്കറില്‍ വെള്ളം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതുവരെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കാടാമ്പുഴയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മാറാക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. സിഐടിയു ഏരിയ സെക്രട്ടറി വി കെ രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കുടിവെള്ള പ്രശ്നം; മാറാക്കര പഞ്ചായത്തില്‍ പ്രതിഷേധം - മാറാക്കര പഞ്ചായത്ത്
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ടാങ്കറിൽ വെള്ളം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
![കുടിവെള്ള പ്രശ്നം; മാറാക്കര പഞ്ചായത്തില്‍ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3287687-thumbnail-3x2-march.jpg?imwidth=3840)
മലപ്പുറം: കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാറാക്കര പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ടാങ്കറില്‍ വെള്ളം വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതുവരെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കാടാമ്പുഴയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മാറാക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. സിഐടിയു ഏരിയ സെക്രട്ടറി വി കെ രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
Body:പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്
Conclusion:കാടാമ്പുഴയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാറാക്കരപഞ്ചായത്ത് മുന്നിൽ പോലീസ് തടഞ്ഞു പ്രവർത്തകർ പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് ഏറെ നേരം സംഘർഷഭരിതമായിരുന്നു കുടിവെള്ള ക്ഷാമം തീർക്കുന്നതിന് കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്യാൻ സർക്കാർ നിർദേശമുണ്ടായിട്ടും അപ്രകാരം ചെയ്യാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ പ്രസിഡണ്ടിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രതിപക്ഷവും ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തു നിന്നും കെ.പി. നാരായണൻ അവതരിപ്പിച്ച പ്രമേയം VP സമീറ പിന്താങ്ങി . സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഗണിച്ച് ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളിൽ ടാങ്കർലോറികളിൽ വെള്ളം വിതരണം ചെയ്യാൻ ഞാൻ പത്തു ലക്ഷം രൂപ രൂപ സംസ്ഥാന ഗവൺമെൻറ് ഓരോ ഗ്രാമപഞ്ചായത്തുകൾക്കും അനുവദിച്ചിട്ടുണ്ട് എന്നാൽ മാറാക്കര ഗ്രാമപഞ്ചായത്ത് ഈ ഫണ്ട് ഉപയോഗിച്ചിട്ടില്ല ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്