മലപ്പുറം: വിമാന കമ്പനികൾ യാത്രാ നിരക്ക് വർദ്ധിപ്പിച്ചു. പെരുന്നാൾ ലക്ഷ്യമാക്കിയാണ് പെട്ടെന്നുള്ള നിരക്ക് വർദ്ധന. സാധാരണ നിരക്കിനെക്കാൾ 80 ശതമാനത്തിലധികമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
അവധിക്കാലത്തിന് പുറമേ പെരുന്നാൾ എത്തിയതും വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായി. ടിക്കറ്റ് നിരക്ക് വർദ്ധിച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ 11,000 രൂപയ്ക്ക് നൽകിയിരുന്ന ടിക്കറ്റുകൾക്ക് അടുത്ത മാസം ആദ്യത്തോടെ അരലക്ഷം രൂപയാകും. മടക്ക യാത്രക്കുള്ള വിമാന ടിക്കറ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. ജെറ്റ് എയർവേസ് വിമാന സർവ്വീസ് നിർത്തിയതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി.