മലപ്പുറം: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങായി എടവണ്ണ മണ്ഡലം കിസാൻ കോൺഗ്രസ്. കപ്പ ചലഞ്ചുമായാണ് കിസാന്‍ കോണ്‍ഗ്രസ് കര്‍ഷകരെ സഹായിക്കാന്‍ എത്തിയത്. പരിപാടി സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടൻ ഉദ്ഘാടനം ചെയ്‌തു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സഹായം എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സഹായവുമായി കിസാന്‍ കോണ്‍ഗ്രസ്. കർഷകരിൽ നിന്നും ശേഖരിച്ച കപ്പ വിതരണം ചെയ്യുന്നതിനു വേണ്ടി യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന് കൈമാറി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷനുബ് എ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷരീഫ് ടികെ, ജംഷാദ് വി, അൻവർ എടി, ജൗഹർ പി, മുഹമ്മദ് കുഞ്ഞുട്ടി, കെ എസ് യു ഭാരവാഹികളായ അൽ അമീൻ, കാഷിഫ്, ഷഹൽ ബാബു എന്നിവർ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന നീക്കം കര്‍ഷകര്‍ക്ക ആശ്വാസമാവുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് കാര്‍ഷിക വിളകള്‍ വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകര്‍ പ്രയാസപ്പെടുമ്പോഴാണ് ഈ നീക്കം.
also read: നൂറുമേനി കൊയ്‌ത് കൊളവയലിലെ കാര്‍ഷിക വികസന സമിതി
also read: കണി കാണാൻ വെള്ളരി വേണോ? മുത്തനടക്കത്തേക്ക് പോന്നോളൂ...