ETV Bharat / state

കുറ്റിപ്പുറം മാറിയിട്ടും മാറ്റമില്ല, കോട്ടയ്‌ക്കല്‍ ഉറപ്പിച്ച് മുസ്ലീം ലീഗ്

കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം. 2006-ൽ നടന്ന മുസ്ലിം ലീഗ് പഴയ കുറ്റിപ്പുറത്ത് ആദ്യമായി പരാജയപ്പെട്ടതൊഴിച്ചാൽ ലീഗിന്‍റെ ശക്തമായ കോട്ടയാണ് കോട്ടക്കൽ.

കോട്ടക്കൽ മണ്ഡലം  KOTTAKKAL constituency  കുറ്റിപ്പുറം നിയോജക മണ്ഡലം  കോട്ടക്കൽ നിയോജക മണ്ഡലം  kerala assembly election  assembly election 2021
കോട്ടക്കൽ മണ്ഡലം
author img

By

Published : Mar 9, 2021, 5:39 PM IST

മലപ്പുറം: തിരൂർ താലൂക്കിലെ കോട്ടയ്ക്കൽ, വളാഞ്ചേരി നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് കോട്ടക്കൽ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് കോട്ടയ്ക്കല്‍ മണ്ഡലം നിലവിൽ വന്നത്. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്നതാണ് കോട്ടക്കൽ. ആകെ 206171 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 102128 സ്ത്രീ വോട്ടർമാരും 104043 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു.

മണ്ഡലത്തിന്‍റ ചരിത്രം

കേരളം രൂപീകരിക്കുന്നതിന് മുമ്പ് കോട്ടക്കൽ ഫർക്ക എന്ന പേരിൽ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു കുറ്റിപ്പുറം ഉൾക്കൊള്ളുന്ന പ്രദേശം. 1952-ൽ മദ്രാസ് സംസ്ഥാനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ ഫർക്കയിൽ നിന്നുള്ള ജനപ്രതിനിധിയായത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ ചാക്കീരി അഹമ്മദ് കുട്ടി ആയിരുന്നു. കുഞ്ഞുണ്ണി നെടുങ്ങാടിയെയാണ് അന്ന് പരാജയപെടുത്തിയത്.

ഐക്യകേരളത്തിന്‍റെ രൂപീകരണത്തോടെയാണ് കുറ്റിപ്പുറം നിയോജകമണ്ഡലമായി മാറിയത്. മാറാക്കര, കല്പകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം, തിരുനാവായ, ആതവനാട്, വളാഞ്ചേരി, കുറ്റിപ്പുറം എന്നീ പഞ്ചായത്തുകൾ ഉൾപെട്ടതായിരുന്നു കുറ്റിപ്പുറം നിയോജക മണ്ഡലം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ പരമ്പരാഗത കോട്ടകളില്‍ ഒന്നായിരുന്നു കുറ്റിപ്പുറം.

കേരളം രൂപീകരിച്ചതിന് ശേഷം 1957 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും കുറ്റിപ്പുറം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ചാക്കീരി അഹമ്മദ് കുട്ടി തന്നെയായിരുന്നു. പികെ മൊയ്തീൻ കുട്ടിയായിരുന്നു അന്ന് മുഖ്യ എതിരാളി. 1960 ൽ തോറാട്ട് കുഞ്ഞികൃഷണനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെഎം സീതി സാഹിബ് എംഎൽഎയും തുടർന്ന് കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറുമായി. സീതി സാഹിബിന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്‍റെ മുഹ്സിൻ ബിൻ അഹമ്മദാണ് വിജയിച്ചത്. കുഞ്ഞികൃഷ്ണൻ തന്നെ ആയിരുന്നു എതിർ സ്ഥാനാർഥി. 1965 മുഹ്സിൻ ബിൻ അഹമ്മദും കുഞ്ഞികൃഷ്‌ണനും വീണ്ടും ഏറ്റുമുട്ടിയപ്പോഴും മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് തന്നെയായിരുന്നു വിജയം.

1967 ലും സിഎം കുട്ടിയിലൂടെ മുസ്ലിംലീഗ് വിജയം ആവർത്തിച്ചു. 1970, 1977 വർഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും ചാക്കീരി അഹമ്മദ് കുട്ടിയിലൂടെ മുസ്ലിം ലീഗ് മണ്ഡലം നിലനിർത്തി. 1980, 1982, 1987 വർഷങ്ങളിൽ മുസ്ലിം ലീഗിലെ കൊരമ്പയിൽ അഹമ്മദ് ഹാജി കുറ്റിപ്പുറത്ത് നിന്നുള്ള എംഎൽഎയായി. 1991, 1996, 2001 നിയമസഭ തെരഞ്ഞെടുപ്പുകളിൽ പികെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചു വന്നത്. പക്ഷേ 2006-ൽ മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് ആദ്യമായി പരാജയപ്പെട്ടു. മുസ്ലിം ലീഗിൽ നിന്നു പുറത്തുപോയ കെടി ജലീൽ, പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുപക്ഷ പിന്തുണയോടെ മൽസരിക്കുകയും വിജയിക്കുകയുമായിരുന്നു. തുടർന്ന് 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, കുറ്റിപ്പുറം, എടയൂർ, മറാക്കര, ഇരുമ്പിളിയം, പൊന്മല പഞ്ചയത്തുകൾ ഉൾപ്പെടുന്നതാണ് പുതിയ കോട്ടക്കൽ നിയമസഭ മണ്ഡലം.

2011 -2016 നിയമസഭാ തെരഞ്ഞെടുപ്പ്

കോട്ടക്കൽ മണ്ഡലം  KOTTAKKAL constituency  കുറ്റിപ്പുറം നിയോജക മണ്ഡലം  കോട്ടക്കൽ നിയോജക മണ്ഡലം  kerala assembly election  assembly election 2021
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016 വോട്ട് വിഹിതം

2011ലെ തെരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനിയിലൂടെ 35,902 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ലീഗ് കോട്ടയ്ക്കലില്‍ ജയിച്ചു. എൻസിപിയുടെ സിപികെ ഗുരുക്കളായിരുന്നു എതിരാളി. ഈ തെരഞ്ഞെടുപ്പിൽ കെകെ സുരേന്ദ്രനിലൂടെ ബിജെപി 7,782 വോട്ടുകൾ നേടിയിരുന്നു.

2016ൽ എൻസിപിയുടെ മുഹമ്മദ് കുട്ടിയോട് 15,042‬ ഭൂരിപക്ഷത്തിനാണ് ലീഗിന്‍റെ അബീദ് ഹുസൈൻ തങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 71768 വോട്ടാണ് ലീഗിന് വേണ്ടി അബീദ് ഹുസൈൻ തങ്ങൾ നേടിയത്. 2016ൽ വി ഉണ്ണികൃഷ്ണൻ മാസ്റ്ററിലൂടെ ബിജെപി 13205 വോട്ടുകൾ നേടിയിരുന്നു. 2011ലെ വോട്ടിനെ അപേക്ഷിച്ച് 5,423 വോട്ടുകൾ വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു.

തദ്ദേശതെരഞ്ഞെടുപ്പ് 2020

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ, വളാഞ്ചേരി നഗരസഭകൾ, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള എന്നീ പഞ്ചായത്തുകൾ യുഡിഎഫിനെയാണ് പിന്തുണച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.