ETV Bharat / state

കരിപ്പൂർ വിമാന അപകടം; ഒരാള്‍ കൂടി മരിച്ചു - plane crash in Karipur

കേരളത്തെ നടുക്കിയ വിമാന അപകടത്തിൽ ഇതുവരെ പൈലറ്റ് ഉൾപടെ 19 പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.

karipur death  injured passenger  karipur accident  plane crash in Karipur  കരിപ്പൂർ വിമാന അപകടം
കരിപ്പൂർ വിമാന അപകടം; ഒരാള്‍ കൂടി മരിച്ചു
author img

By

Published : Aug 17, 2020, 9:49 AM IST

Updated : Aug 17, 2020, 10:14 AM IST

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ കാലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.

കേരളത്തെ നടുക്കിയ വിമാന അപകടത്തിൽ ഇതുവരെ പൈലറ്റ് ഉൾപടെ 19 പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.

ഓഗസ്റ്റ് ഏഴിനാണ് വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽനിന്ന് 190 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX1344 വിമാനം അപകടത്തിൽപ്പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്ന് വിമാനത്തിന്‍റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

Last Updated : Aug 17, 2020, 10:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.