ETV Bharat / state

വീട് പുനരുദ്ധാരണ പദ്ധതിയില്‍ അനധികൃതമായി തുക കൈപ്പറ്റിയവർ തിരിച്ചടയ്‌ക്കണം - malappuram municipality

മലപ്പുറം നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശപ്രകാരം ഒമ്പത് വീടുകള്‍ക്ക് അനധികൃതമായി തുക അനുവദിക്കുകയായിരുന്നു. ഇതിനെതിരെ വാര്‍ഡിലെ മറ്റ് ചിലര്‍ വിവരാവകാശ രേഖ സമര്‍പ്പിച്ചതോടെയാണ് പുനരന്വേഷണത്തില്‍ ഗുണഭോക്താക്കള്‍ അനധികൃതമായാണ് തുക കൈപ്പറ്റിയതെന്ന് കണ്ടെത്തിയത്.

മലപ്പുറം  മലപ്പുറം നഗരസഭ  home repair scheme  എസ്.സി വീട് റിപ്പയര്‍ പദ്ധതി  malappuram municipality  വീട് പുനരുദ്ധാരണ പദ്ധതി
വീട് പുനരുദ്ധാരണ പദ്ധതിയില്‍ അനധികൃതമായി തുക കൈപ്പറ്റിയവർ തിരിച്ചടയ്‌ക്കണം
author img

By

Published : Oct 23, 2020, 3:35 PM IST

മലപ്പുറം: മലപ്പുറം നഗരസഭ 2019-20 എസ്.സി വീട് പുനരുദ്ധാരണ പദ്ധതിയില്‍ അനധികൃതമായി തുക കൈപറ്റിയവര്‍ തുക തിരിച്ചടക്കണമെന്ന കൗണ്‍സില്‍ അജണ്ട പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. പ്രതിപക്ഷ വാര്‍ഡായ മൂന്നാം വാര്‍ഡില്‍ ഒമ്പത് ഗുണഭോക്താക്കളാണ് അനധികൃതമായി തുക കൈപറ്റിയത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ എസ്.സി.വിഭാഗത്തിന്‍റെ വീട് പുനരുദ്ധാരണത്തിന് 61 ലക്ഷം രൂപയുടെ പദ്ധതിയാണ് മലപ്പുറം നഗരസഭ തയ്യാറാക്കിയത്. എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വീടുകള്‍ സ്വന്തമായുള്ള എസ്.സി ഗുണഭോക്താക്കളെയാണ് ഇതിനായി നഗരസഭ തിരഞ്ഞെടുത്തത്. വീടിന്‍റെ കാലപ്പഴക്കം നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശപ്രകാരം ഒമ്പത് വീടുകള്‍ക്ക് അനധികൃതമായി തുക അനുവദിക്കുകയായിരുന്നു.

വീട് പുനരുദ്ധാരണ പദ്ധതിയില്‍ അനധികൃതമായി തുക കൈപ്പറ്റിയവർ തിരിച്ചടയ്‌ക്കണം

ഇതിനെതിരെ വാര്‍ഡിലെ മറ്റ് ചിലര്‍ വിവരാവകാശ രേഖ സമര്‍പ്പിച്ചതോടെയാണ് പുനരന്വേഷണത്തില്‍ ഗുണഭോക്താക്കള്‍ അനധികൃതമായാണ് തുക കൈപ്പറ്റിയതെന്ന് കണ്ടെത്തിയത്. ആദ്യഗഡുവായി 50,000 രൂപയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഈ തുക തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് വന്ന അജണ്ടയാണ് ബഹളത്തില്‍ കലാശിച്ചത്. അതേസമയം പ്രതിപക്ഷാംഗമായ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ അജണ്ടക്ക് അനുകൂലമായി സംസാരിച്ചതും ഭരണപക്ഷ അംഗങ്ങള്‍ ആയുധമാക്കി. തുടര്‍ന്ന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും എസ്.സി പ്രമോട്ടര്‍മാരേയും കൗണ്‍സില്‍ ഹാളിലേക്ക് വിളിപ്പിക്കുകയും ഫയലുകള്‍ പരിശോധിക്കുകയും ചെയ്‌തു. ക്രമക്കേടിന് കൗണ്‍സിലര്‍ കൂട്ടുനിന്നെന്ന് വ്യക്തമായതോടെ കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ ഗുണഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.