ETV Bharat / state

കിടപ്പാടം ഉരുളെടുത്തു ; ആദിവാസി കുടുംബം പെരുവഴിയിലായിട്ട് 3 വര്‍ഷം - ചെട്ടിയൻപാറ ഉരുൾപൊട്ടല്‍

2018 ഓഗസ്റ്റ് എട്ടിനാണ് ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയൻപാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്.

Home and land lost in landslide  landslide  Tribal family on the private land  ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്‌ടപ്പെട്ടു  ഉരുള്‍പൊട്ടല്‍  ആദിവാസി കുടുംബം പെരുവഴിയിലായിട്ട് 3 വര്‍ഷം  ആദിവാസി കുടുംബം  ചെട്ടിയൻപാറയില്‍ ഉരുൾപൊട്ടല്‍  മലപ്പുറം ചാലിയാര്‍  ചെട്ടിയൻപാറ ഉരുൾപൊട്ടല്‍  chettiyanpara landslide
ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്‌ടപ്പെട്ടു : ആദിവാസി കുടുംബം പെരുവഴിയിലായിട്ട് 3 വര്‍ഷം
author img

By

Published : Aug 31, 2021, 8:01 PM IST

Updated : Aug 31, 2021, 11:08 PM IST

മലപ്പുറം : ചാലിയാര്‍ ചെട്ടിയൻപാറയില്‍ ഉരുൾപൊട്ടലുണ്ടായിട്ട് മൂന്നുകൊല്ലം പിന്നിട്ടിരിക്കുകയാണ്. പ്രകൃതി ദുരന്തത്തിന് ഇരയായി, വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു ആദിവാസി കുടുംബം വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും, പെരുവഴിയിലാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും തങ്ങള്‍ക്കുനേരെ കണ്ണടച്ച മട്ടിലാണെന്ന് ഈ കുടുംബം പറയുന്നു.

ആദിവാസി കുടുംബം പെരുവഴിയിലായിട്ട് 3 വര്‍ഷം

മൂലേപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഓലയും പ്ലാസ്റ്റിക്കും കൊണ്ട് കെട്ടിമറച്ച്, കാറ്റും മഴയും ഉയര്‍ത്തുന്ന ഭീഷണിയുടെ നിഴലിലാണ് പെരകന്‍ - വിലാസിനി ദമ്പതികളുടെ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്.

സ്വന്തമെന്ന് പറയാന്‍ അഞ്ച് സെന്‍റ് സ്ഥലവും വീടും മാത്രമാണുണ്ടായിരുന്നത്. വീടിരുന്ന സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്നത് കൂറ്റന്‍ പാറകല്ലുകൾ മാത്രം.

അവഗണന ആദിവാസി കുടുംബത്തിന് മാത്രം

ചാലിയാർ പഞ്ചായത്തിൽ നിന്നും ഗൃഹനമ്പർ ലഭിച്ച വീട്ടില്‍ വർഷങ്ങളായി താമസിച്ചുവരികയായിരുന്നു കുടുംബം. ആറ് ജീവനുകളെടുത്ത ഉരുള്‍പൊട്ടലുണ്ടായത് 2018 ഓഗസ്റ്റ് എട്ടിനാണ്.

പഞ്ചായത്തിലും കുറുമ്പലങ്ങോട് വില്ലേജിലും നിരവധി തവണയാണ് ഇവര്‍ സങ്കടം പറയാന്‍ കയറിയിറങ്ങിയത്.

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പരിഗണന ലഭിച്ചെങ്കിലും ആദിവാസി കുടുംബത്തിനുമാത്രം അവഗണനയാണുണ്ടായത്.

മറ്റുള്ളവര്‍ക്ക് വീടുകൾ ലഭിയ്‌ക്കുമ്പോള്‍ തങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് നിഷേധിക്കപ്പെടുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.

വീട് നഷ്ടപ്പെട്ടതോടെ മൂന്ന് മക്കളിൽ രണ്ട് പേർ ഭാര്യ വീടുകളിലേക്ക് താമസം മാറി. രേഖകൾ നോക്കണമെന്നും, അർഹരാണെങ്കില്‍ വീട് ലഭിക്കുമെന്നുമാണ് വില്ലേജ് അധികൃതരുടെ ആവര്‍ത്തിച്ചുള്ള മറുപടിയെന്നാണ് ദമ്പതികള്‍ പറയുന്നത്.

ഓഗസ്റ്റിലുണ്ടായ ഈ വലിയ ദു:ഖം മറികടക്കാന്‍ ഇനിയെത്രനാള്‍ താണ്ടണമെന്നത് വിലാസിനിയ്‌ക്കും പെരകനും മുന്‍പിലെ ചോദ്യ ചിഹ്‌നമാണ്.

ALSO READ: 'തന്‍റെ ജീവനും ഭീഷണിയുണ്ട്' ; ജോളിയിൽ നിന്ന് വിവാഹമോചനം തേടി ഷാജു സക്കറിയ

Last Updated : Aug 31, 2021, 11:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.