മലപ്പുറം: ഹത്രാസില്‍ ബലാല്‍സംഗത്തിന് ഇരയായി കൊലപ്പെട്ട പെണ്‍ കുട്ടിയുടെ കുടുംബത്തിന് നീതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. സംസ്ഥാന ഗവൺമെന്‍റ് പ്രഖ്യാപിച്ച നിരോധനാജ്ഞയും, കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കുടുംബത്തോടെ വെൽഫെയർ പാർട്ടി പ്രവർത്തകർ അങ്ങാടിപ്പുറം പഞ്ചായത്തിൽ 25 കേന്ദ്രങ്ങളിലായി തെരുവുകളിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പ്രക്ഷോഭത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് നസീമ തിരൂർക്കാട്, ശിഹാബ്, സക്കീർ ഹുസൈൻ, അരങ്ങത്ത് അബ്ദുള്ള, ഇബ്രാഹിം, സാബിറ, ഷാഹിന പൂപ്പലം, നൗഫൽ ബാബു, ഈസ മാസ്റ്റർ, കരീം സാഹിബ്, സാദിഖ് എ എം, നുബ്‌ല മനാഫ്, നൗറ ഹമീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ കൂട്ടത്തിന് നേതൃത്വം നൽകി.
ഹത്രാസ് കൊലപാതകം: മലപ്പുറത്ത് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു - അങ്ങാടിപ്പുറം
പ്രക്ഷോഭത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര നിർവഹിച്ചു.