മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും ദോഹയിൽ നിന്നും എത്തിയ രണ്ടു പേരിൽ നിന്നാണ് 1.2 കിലോഗ്രാം സ്വർണം പിടികൂടിയത്. ജിദയിൽ നിന്ന് എത്തിയ മലപ്പുറം കുറുമ്പലക്കോട് സ്വദേശി മുഹമ്മദിൽ നിന്നും 840 ഗ്രാം സ്വർണം വാതിലിന്‍റെ ലോക്കറിൽ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്. ദോഹയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഹനീഫയിൽ നിന്ന് 440 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ മലദ്വാരത്തിന് അകത്തു സ്വർണം വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സംസ്ഥാനത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമ്പോഴാണ് കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമിക്കുന്നത്.
കരിപ്പൂരില്‍ 60 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - കരിപ്പൂർ
ജിദ്ദയിൽ നിന്നും ദോഹയിൽ നിന്നും എത്തിയ രണ്ടു പേരിൽ നിന്നാണ് 1.2 കിലോഗ്രാം സ്വർണം പിടികൂടിയത്.