മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടി. രണ്ട് സംഭവങ്ങളിലായി മൂന്നുപേരെയാണ് കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. രണ്ട് ദിവസമായി നടക്കുന്ന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
വിപണിയിൽ 85 ലക്ഷം രൂപ വിലവരുന്ന 3375 ഗ്രാം സ്വർണമാണ് ആദ്യം പിടികൂടിയത്. സംഭവത്തിൽ കാസർകോട് പുത്തൂർ സ്വദേശി ഹംസ ജാവാദ്, പള്ളിക്കൽ സ്വദേശി ഇബ്രാഹിം ജാവീദ് മിയാദ് എന്നിവരെ പിടികൂടി. രണ്ടാമത് നടത്തിയ പരിശോധനയിൽ 620 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. മുംബൈ സ്വദേശി നൂർജഹാൻ ക്വയ്യാം ആണ് പിടിയിലായത്.