മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും പിടികൂടി. കാസർകോട് സ്വദേശി അബ്ദുല്‍ ഖാദറിന്‍റെ പക്കൽ നിന്നാണ് സ്വർണം ഉൾപ്പെടെയുള്ളവ പിടികൂടിയത്. 275 ഗ്രാം സ്വർണവും ഒരു കിലോ കുങ്കുമവും 5000 സിഗരറ്റുകളുമാണ് എയർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഫ്ലൈ ദുബായ് വിമാനത്തിലാണ് അബ്ദുൽ ഖാദർ എത്തിയത്. തുടർന്ന് അബ്ദുൽ ഖാദറിനെ ഇന്‍റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.
ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സിഗരറ്റും കുങ്കുമപ്പൂവും ബാഗിൽ നിന്നുമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഇന്‍റലിജൻസ് അറിയിച്ചു. പൊതുവിപണിയിൽ 1220000 രൂപ വിലവരുന്ന സാധനങ്ങളാണ് പിടികൂടിയത്. പ്രതിയായ അബ്ദുല്‍ ഖാദറിനെ കരിപ്പൂർ പൊലീസിന് കൈമാറി. കസ്റ്റംസ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ കിരൺ ടി .എ നേതൃത്വത്തിലുള്ള സംഘമാണ് ആണ് പ്രതിയെ പിടികൂടിയത്.