മലപ്പുറം: രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 577.50 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ഇതിന് വിപണിയിൽ 33 ലക്ഷം രൂപ വില വരും. ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സ്പൈസ്ജെറ്റ് എസ്ജി 9711 വിമാനത്തിൽ ജിദ്ദയിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി നവാസിന്‍റെ (23) പക്കൽ നിന്നുമാണ് 498.5ഗ്രാം സ്വർണം പിടികൂടിയത്. സിഡിയുടെ രൂപത്തിൽ ഡിവിആറിന്‍റെ ഹാർഡ് ഡിസ്കിനുള്ളിൽ ബേഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം 6ഇ89 ഇൻഡിഗോ വിമാനത്തിൽ ദുബൈയിയിൽ നിന്നും എത്തിയ കർണാടക, ബട്കൽ സ്വദേശി അബ്ദുള്ളയിൽ നിന്നാണ് ഷർട്ടിന്‍റെ കഫിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 136 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 79 ഗ്രാം സ്വർണവും പിടികൂടി.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.എ സുരേന്ദ്രനാദിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സുധീർ , ഐസക് വർഗീസ്, പൗലോസ് വി ജെ, സബീഷ് സി.പി, ഇൻസ്പെക്ടർമാരായ പർമോദ്, സൗരഭ് കുമാർ, പ്രീയ കെ.കെ , സുമൻ ഗേദരാ, റഹീസ് എൻ, ചേതൽ ഗുപ്ത, സന്ദീപ് ബിസ്ല , ഹെഡ് ഹൽദാർമാരായ രവീന്ദ്രൻ എം എൽ , ചന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.