മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരാള്‍ അറസ്റ്റില്‍. പാലക്കാട് വായംപുറം സ്വദേശിയായ മുജീബാണ് പിടിയിലായത്(Gold Smuggling Kozhikode). ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത് (Karipur Airport). ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് മുജീബ് കരിപ്പൂരിലെത്തിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇയാളെ വലയിലാക്കിയത്.
നെടുമ്പാശ്ശേരിയിലും സമാന സംഭവം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സമാന സംഭവം ഉണ്ടായത്. നാല് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1.92 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ബാങ്കോക്കില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ അബ്‌ദുല്‍ നവാസ്, നവാസ്, എന്നിവരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി സാലു, ഷാര്‍ജയില്‍ നിന്നുമെത്തിയ കോതമംഗലം സ്വദേശി സാമുവല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി കേരളത്തിലേക്ക് തിരിച്ച യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനത്താവളങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായിരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു (Gold Smuggling Through Cochin International Airport).
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍: ഇക്കഴിഞ്ഞ 22ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായിരുന്നു (Kannur Airport). 64 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ഷൗക്കത്തലിയാണ് (45) പിടിയിലായത്. 1045 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് (Gold Seized In Kannur Airport). ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ ഇയാള്‍ കസ്റ്റംസിന്‍റെ പരിശോധനക്കിടെയാണ് പിടിയിലായത്. സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഇ വികാസ്, സൂപ്രണ്ട് പികെ ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്. യാത്രക്കാരുടെ ലഗേജുകളും എക്‌സ് റേ പരിശോധനകളും കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്.
Also read: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അര കോടിയുടെ സ്വർണവുമായി 3 പേർ പിടിയിൽ