മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1.78 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. പൊതുവിപണിയിൽ 73 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് എത്തിയ മൂന്ന് പേരിൽ നിന്നാണ് സ്വർണ മിശ്രിതം പിടിച്ചെടുത്തത്.
Also Read: 2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച
ഡിആർഐയുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റലിജൻസ് യൂണിറ്റ് ആണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ കാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്.