മലപ്പുറം : യുക്രൈനിൽ നിന്നുള്ള നാല് മലയാളി വിദ്യാർഥികൾ കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തി. മലപ്പുറം സ്വദേശികളായ അമർ അലി, സനം, തൻസീഹ സുൽത്താന, ഫാത്തിമ കുലൂദ എന്നീ വിദ്യാർഥികളാണ് കരിപ്പൂരിൽ എത്തിയത്. ഇവരെ ബന്ധുക്കളും ജില്ല ഭരണഘുടവും ചേർന്ന് സ്വീകരിച്ചു.
റൊമാനിയൻ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ അകലെ യുക്രൈനിൽ ആയിരുന്നു ഇവർ ഉണ്ടായിരുന്നത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്. നാട്ടിൽ എത്താൻ സഹായിച്ച എല്ലാവർക്കും വിദ്യാർഥികൾ നന്ദി അറിയിച്ചു. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ധാരാളം മലയാളികൾ കുടുങ്ങി കിടക്കുകയാണെന്നും ഇവരെ രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.
ALSO READ: യുക്രൈൻ രക്ഷാദൗത്യം: ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്