ETV Bharat / state

വെസ്റ്റ് നൈല്‍ പനി; വിദഗ്ധ സംഘം മലപ്പുറത്ത്. - വെസ്റ്റ് നൈല്‍ പനി

വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച മുഹമ്മദ് ഷാന്‍റെ വീട്ടിൽ സംഘം പരിശോധന നടത്തി. മലപ്പുറം ജില്ലാ കളക്ടറേറ്റfnd]  ഡിഎംഒ യുമായി സംഘം ഉച്ചയ്ക്ക് ശേഷം യോഗം ചേരും.

വെസ്റ്റ് നൈല്‍ പനി
author img

By

Published : Mar 20, 2019, 4:45 PM IST

സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്‍ററിലെയും ഉദ്യോഗസ്ഥരാണ് മലപ്പുറത്ത് എത്തിയത്. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുൻകരുതലുകള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. രാവിലെ ജില്ലയിൽ എത്തിയ സംഘം പനി ബാധിച്ച് മരിച്ച മുഹമ്മദ് ഷാന്‍റെ വീട്ടിലെത്തി വീടും പരിസരവും പരിശോധിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താനായി മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ ഡിഎംഒയുമായി ചര്‍ച്ച നടത്തും.

അതേസമയം സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രത തുടരുകയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും രക്തസാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ക്യൂലക്സ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകർ. കൊതുക് നശീകരണമാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രധാന പ്രതിരോധ മാര്‍ഗം.

വെസ്റ്റ് നൈൽ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകാനും എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ജില്ലാ മെഡിക്കൽ ഓഫീസർ നി‍ർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജയും അറിയിച്ചിരുന്നു,

Intro:Body:

വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത എ.ആര്‍ നഗറില്‍ കോട്ടയം വെക്ടര്‍

കണ്‍ട്രോള്‍ റിസര്‍ച് സെന്ററില്‍ നിന്നുള്ള സംഘം പരിശോധന നടത്തി. പനി ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ വീടും പരിസരവും

സംഘം സന്ദർശിക്കുന്നത്.

സന്ദർശനത്തിനുശേഷം മലപ്പുറം ജില്ലാ കളക്ടറേറ്റ്  ഡിഎംഒ യുമായി സംഘം യോഗം ചേരും

വെസ്റ്റ് നൈൽ പനി:

വിദഗ്ദ്ധ സംഘം മലപ്പുറം വെന്നിയൂരിൽ പരിശോധന നടത്തുന്നു

പനി ബാധിച്ച് മരിച്ച മുഹമ്മദ് ഷാന്റെ വീട്ടിലാണ് വെക്ടർ കൺട്രോൾ റിസർച്ച്  സെന്ററിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്

കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.