ETV Bharat / state

പൊന്നാനിയില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് പിന്നില്‍ അവയവ മാഫിയയെന്ന് കുടുംബം

അവയവ മാഫിയയാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം.

പൊന്നാനിയില്‍ ബൈക്ക് അപകടം  മലപ്പുറം  അവയവ മാഫിയ  accident case
ബൈക്ക് അപകടം
author img

By

Published : Dec 16, 2019, 7:44 PM IST

Updated : Dec 17, 2019, 2:39 AM IST

മലപ്പുറം: പൊന്നാനി പെരുമ്പടപ്പയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തി. സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലോക്കല്‍ പൊലീസില്‍ നിന്നും കഴിഞ്ഞാഴ്ചയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് പിന്നില്‍ അവയവ മാഫിയയെന്ന് കുടുംബം

അവയവ മാഫിയയാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. മൂന്ന് വര്‍ഷം മുമ്പായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതൊരു അപകട മരണമാണെന്ന കണ്ടെത്തലോടെ പെരുമ്പടപ്പ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അപകട സമയത്ത് ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെയാണ് വിദ്യാര്‍ഥികളുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും അപകട സമയത്തും മരണ ശേഷവും എടുത്ത ചിത്രങ്ങളുടെ വൈരുദ്ധ്യവും സംശയം വര്‍ധിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നജ്‌മദ്ദീന്‍ മൂന്ന് ദിവസത്തിന് ശേഷമാണ് മരണപ്പെടുന്നത്. ഈ സമയത്ത് കഴുത്തിലും വയറിന്‍റെ ഇരുവശങ്ങളിലുമായി എട്ട് ഇടങ്ങളില്‍ ശാസ്ത്രക്രീയ നടത്തിയിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സമാന രീതിയില്‍ ഒപ്പമുണ്ടായിരുന്ന വാഹിദിന്‍റെ കൈകളിലും കഴുത്തിലും പാടുകള്‍ ഉണ്ടായിരുന്നു. അപകടം ഉണ്ടായ ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നജ്‌മദ്ദീന്‍റെ പിതാവ് ഉസ്‌മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Intro:അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപണം ശക്തമാകുന്നു. അവയവ മാഫിയ ആണ് അപകടത്തിൽ പിന്നിലെന്ന് ആരോപണവുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തി. പിതാവിൻറെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Body:പൊന്നാനി പെരുമ്പടവയിലുണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയുർ സ്വദേശികളായ നജ്മുദ്ദീൻ. സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് എന്നിവർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മൂന്നു വർഷം മുൻപായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത് കണ്ടെത്തിയതോടെ പെരുമ്പടപ്പ് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ശരീരത്തിൽ ഇല്ലായിരുന്നു മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെ വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹത ഉയരുന്നത് . ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടുകളും അപകടസമയത്ത് മരണശേഷവും എടുത്ത ചിത്രങ്ങളുടെ വൈരുദ്ധ്യമാണ് സംശയത്തിന് ഇടയാക്കിയിട്ടുണ്ട് .

ബൈറ്റ്

ആക്ഷൻ കൗൺസിൽ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജ്മുദ്ദീൻ മൂന്നു ദിവസത്തിനു ശേഷമാണ് മരണപ്പെട്ടത്. ഈ സമയം കഴുത്തിലും വയറിൻറെ ഇരുവശങ്ങളിലുമായി 8 ഇടങ്ങളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം ഒപ്പമുണ്ടായിരുന്ന വാഹിദിനെ ഇരു കൈകളിലും കഴുത്തിലും ഇത്തരത്തിലുള്ള പാടുകൾ ഉണ്ടായതായി ആരോപണമുണ്ട്. അപകടം ഉണ്ടായ ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വിഴ്ച്ചയുണ്ടായി ആക്ഷൻ സമിതി ആരോപിക്കുന്നു.. സംഭവത്തിൽ നജ്മുദ്ദീൻ പിതാവ് ഉസ്മാൻ മുഖ്യമന്ത്രിക്ക് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Dec 17, 2019, 2:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.