ETV Bharat / state

പോളിടെക്നിക്ക് കോളജുകളില്‍ കൂട്ടത്തോല്‍വി: അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ - kt jaleel news

കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുന്നതിന് ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകരുടെ സേവനം പോളിടെക്നിക്കുകളിൽ ലഭ്യമാക്കേണ്ടി വരുമെന്നും പോളി അധ്യാപകരെ സ്ഥലം മാറ്റേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പോളിടെക്നിക്ക് കോളജുകളിലെ പരീക്ഷ തോൽവി: നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ
പോളിടെക്നിക്ക് കോളജുകളിലെ പരീക്ഷ തോൽവി: നടപടിയെടുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ
author img

By

Published : Jan 7, 2020, 12:26 AM IST

മലപ്പുറം: പോളിടെക്നിക് കോളജുകളിലെ പഠന നിലവാരമുയർത്താൻ അധ്യാപകർ അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. കണക്ക്, ഫിസിക്സ് പരീക്ഷയിലെ കൂട്ടത്തോൽവിയുടെ പശ്ചാത്തലത്തിൽ രാവിലെ ഒരു മണിക്കൂറും വൈകിട്ട് ഒരു മണിക്കൂറും അധ്യാപകർ അധിക അധ്യയനം നടത്താൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇരു വിഷയങ്ങളിലും പ്രത്യേക ക്ലാസുകൾ നൽകുന്നതിന് ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപകരുടെ സേവനം പോളിടെക്നിക്കുകളിൽ ലഭ്യമാക്കേണ്ടി വരുമെന്നും പോളി അധ്യാപകരെ സ്ഥലം മാറ്റേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അവുക്കാദർ കുട്ടി നഹ സാഹിബ് മെമ്മോറിയൽ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ സംസ്ഥാന സർക്കാർ അനുവദിച്ച 12.O9 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും സിൽവർ ജൂബിലി ആഘോഷത്തിന്‍റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പോളിടെക്നിക് കോളജുകളിലെത്തുന്ന വിദ്യാർഥികളുടെ പഠന നിലവാരം പ്രാഥമികമായി അധ്യാപകർ മനസിലാക്കണം. പോളിടെക്നിക്കുകളുടെ നിലവാരം ഇനിയും ഉയർത്താനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Intro:പോളിടെക്നിക്ക് കോളേജുകളിലെ പരീക്ഷ തോൽവി: നടപടിയെടുക്കേണ്ടി വരുമെന്ന് അധ്യാപകർക്ക് മന്ത്രിയുടെ താക്കീത്
Body:തേഞ്ഞിപ്പലം: പോളിടെക്നിക് കോളേജുകളിലെ പഠന നിലവാരമുയർത്താൻ അധ്യാപകർ അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ.
മാത്തമാറ്റിക്സ് ,ഫിസിക്സ് പരീക്ഷയിലെ കൂട്ടത്തോൽവിയുടെ പശ്ചാത്തലത്തിൽ രാവിലെ ഒരു മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറും അധ്യാപകർ അധിക അധ്യയനം നടത്താൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം
മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുന്നതിന് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരുടെ സേവനം പോളിടെക്നിക്കുകളിൽ ലഭ്യമാക്കേണ്ടി വരുമെന്നും പോളി അധ്യാപകരെ സ്ഥലം മാറ്റേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
അവുക്കാദർ കുട്ടി നഹ സാഹിബ്മെമ്മോറിയൽ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ സംസ്ഥാന സർക്കാർ അനുവദിച്ച 12. O9 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പോളിടെക്നിക് കോളേജുകളിലെത്തുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം പ്രാഥമികമായി അധ്യാപകർ മനസിലാക്കണം. പോളിടെക്നിക്കുകളുടെ നിലവാരം ഇനിയും ഉയർത്താനാകണം. സാങ്കേതിക സ്ഥാപനങ്ങൾ നൈപുണി വൈദഗ്ധ്യമുള്ളവരെ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടി ച്ചേർത്തു.
പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ആർ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ബക്കർ ചെർണൂർ, എ.കെ അബ്ദുറഹ്മാൻ, മൂന്നിയൂർ പഞ്ചായത്തംഗം നന്ദനൻ തെക്കെ പുരക്കൽ, സംഘടന പ്രതിനിധികളായ എം കൃഷ്ണൻ മാസ്റ്റർ, കെ പി ബാലകൃഷ്ണൻ, പി ജയനിദാസൻ, അലുംനി അസോസിയേഷൻ പ്രതിനിധി ഷഫീഖ് റഹ്മാൻ, കോളേജ് യൂനിയൻ ചെയർമാൻ ഇ.കെ മുഹമ്മദ് നിസാമുദ്ധീൻ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ എൻ ശശികുമാർ സ്വാഗതവും പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ജെഎസ് സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ക്ലാസ് മുറികൾ, ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ മാനദണ്ഡപ്രകാരമുള്ള രണ്ട് ഡിജിറ്റൽ ലൈബ്രറികൾ, രണ്ട് കമ്പ്യൂട്ടർ ലാബുകൾ, സെമിനാർ ഹാൾ, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടമാണ് സജ്ജീകരിച്ചിരിക്കുന്നത്. 10.85 കോടി രൂപ ചെലവിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിച്ചത്. 1.24 കോടി രൂപ ചെലവിലായിരുന്നു വൈദ്യംദീകരണം.ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ മൂന്ന് ട്രേഡുകളിലായി നിലവിൽ 472 വിദ്യാർത്ഥികളാണ്
തിരൂരങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിലുള്ളത്. Conclusion:തിരൂരങ്ങാടി ഗവ.പോളിടെക്നിക് കെട്ടിടം വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.