ETV Bharat / state

പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ; നിലമ്പൂരിൽ ദുരന്തനിവാരണ കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു

author img

By

Published : Jun 14, 2020, 2:09 PM IST

കാലവർഷം പ്രമാണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ യോഗത്തിൽ തീരുമാനമെടുത്തു

പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ  മലപ്പുറം പ്രളയം  നിലമ്പൂർ നഗരസഭ  Emergency meeting by Disaster Management Committee  Nilambur  malappuram kerala flood  precautions on flood  mansoon
ദുരന്തനിവാരണ കമ്മിറ്റിയുടെ അടിയന്തര യോഗം

മലപ്പുറം: പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ നിലമ്പൂർ നഗരസഭയിൽ ദുരന്തനിവാരണ കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു. കാലവർഷം പ്രമാണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ യോഗത്തിൽ തീരുമാനമെടുത്തു. വില്ലേജ് തലത്തിൽ തയ്യാറാക്കിയിട്ടുള്ള ദുരന്തനിവാരണ പദ്ധതി, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നഗരസഭയിൽ നടപ്പിലാക്കും.

പ്രളയ സാധ്യതയുള്ള മേഖലകളിൽ അടിയന്തരമായി പ്രാദേശിക യോഗങ്ങൾ ചേരും. യൂത്ത് ക്ലബ് അംഗങ്ങൾ, ആർആർടി പ്രവർത്തകർ, ട്രോമകെയറില്‍ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നവർ, പൊലീസ്, അഗ്നി ശമന സേനാംഗങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കാളികളാകും. ബോട്ടുകൾ, മണ്ണെണ്ണ ഗ്യാസ്, ലൈഫ് ജാക്കറ്റ്, കയർ, കത്തി, ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ എന്നിവ മുൻകരുതലിന്‍റെ ഭാഗമായി ശേഖരിക്കും. ജെസിബി, ഹിറ്റാച്ചി വാഹനങ്ങൾ ആവശ്യത്തിന് ക്രമീകരിക്കാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് യോഗം ഉദ്‌ഘാടനം ചെയ്തു. പി. വി ഹംസ അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.