ETV Bharat / state

നെല്ലിക്കുത്ത് വനത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആന ഷോക്കേറ്റ് ചരിഞ്ഞതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു  വഴിക്കടവ്  പൂവത്തി പൊയിലിൽ  നെല്ലിക്കുത്ത്  കാട്ടാന ചെരിഞ്ഞു  നെല്ലിക്കുത്ത് വനമേഖലയിൽ കാട്ടാന ചെരിഞ്ഞു  elephant dies at nilambur  Poovathigal  Nellikkunnu
വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു
author img

By

Published : Dec 7, 2019, 10:14 AM IST

Updated : Dec 7, 2019, 6:13 PM IST

മലപ്പുറം: എടക്കര വഴിക്കടവ് റേഞ്ചിന്‍റെ കീഴിലെ നെല്ലിക്കുത്ത് അമ്പത് ഏക്കറിന് സമീപം 10 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലെത്തിയ തൊഴിലാളികളാണ് ജഡം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്‍റെ സോളാർ വേലിക്ക് മുകളിലായിരുന്നു ജഡം കിടന്നിരുന്നത്. 200 മീറ്റർ അകലെ സ്വകാര്യ വ്യക്തികളുടെ കൃഷിസ്ഥലമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആന ഷോക്കേറ്റ് ചരിഞ്ഞതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

നെല്ലിക്കുത്ത് വനത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി

വെള്ളിയാഴ്ച അർധരാത്രി കാട്ടാനകളുടെ അലർച്ച കേട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. വനം വകുപ്പിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും ചെക്ക് പോസ്റ്റുകള്‍ക്ക് സമീപവും കാട്ടാനകളെ ഒറ്റക്കും കൂട്ടമായും കാണാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

Intro:കാട്ടാന ചരിഞ്ഞ നിലയിൽ, വഴിക്കടവ് പൂവത്തി പൊയിലിൽ നെല്ലിക്കുത്ത് വനമേഖലയിൽ വൈദ്യുതി വേലിയിൽ തട്ടി ചരിഞ്ഞ നിലയിലാണ്Body:കാട്ടാന ചരിഞ്ഞ നിലയിൽ, വഴിക്കടവ് പൂവത്തി പൊയിലിൽ നെല്ലിക്കുത്ത് വനമേഖലയിൽ വൈദ്യുതി വേലിയിൽ തട്ടി ചരിഞ്ഞ നിലയിലാണ്, രാവിലെ സമീപത്തെ കർഷകനാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ താണെന്നാണ് പ്രാഥമിക നിഗമനം ഏകദ്ദേശം 10 വയസ് പ്രായം തോന്നിക്കുന്ന പിടിയാന യാണ്, വഴിക്കടവ് റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്Conclusion:Etv
Last Updated : Dec 7, 2019, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.