ETV Bharat / state

മലപ്പുറത്തെ ഇ. അഹമ്മദ് കൊവിഡ് കെയര്‍ സെന്‍റര്‍ ഇന്ന് പ്രവർത്തനമാരംഭിക്കും - Ventilator

സംസ്ഥാനത്ത് ആദ്യമായിട്ടാണ് നഗരസഭയും ഒരു സഹകരണ ആശുപത്രിയും കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സാ കേന്ദ്രം ഒരുക്കുന്നത്. ചികിത്സാ കേന്ദ്രത്തില്‍ കൊവിഡ് രോഗികള്‍കളുടെ കിടത്തി ചികിത്സക്കായി 40 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 10 എണ്ണം ഓക്‌സിജന്‍ കിടക്കകളാണ്.

Malappuram munipalty covid hospital  E Ahmed Covid Care Center in Malappuram will start functioning today  E Ahmed  Covid 19  ഇ അഹമ്മദ്  കൊവിഡ് കെയര്‍ സെന്‍റര്‍  മലപ്പുറം നഗരസഭ  വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍  ഓക്‌സിജന്‍  Oxygen  വെന്‍റിലേറ്റര്‍  Ventilator
മലപ്പുറത്തെ ഇ അഹമ്മദ് കൊവിഡ് കെയര്‍ സെന്‍റര്‍ ഇന്ന് പ്രവർത്തനമാരംഭിക്കും
author img

By

Published : May 22, 2021, 2:02 AM IST

മലപ്പുറം: മലപ്പുറം നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആശുപത്രി ആരംഭിക്കുന്ന സൗജന്യ കൊവിഡ് ചികിത്സ കേന്ദ്രം ഇന്ന് രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുറന്ന് കൊടുക്കും. ചികിത്സാ കേന്ദ്രത്തില്‍ കൊവിഡ് രോഗികള്‍കളുടെ കിടത്തി ചികിത്സക്കായി 40 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 10 എണ്ണം ഓക്‌സിജന്‍ കിടക്കകളാണ്.

മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദിന്‍റെ സ്മരണാര്‍ത്ഥം കേന്ദ്രത്തിനു ഇ.അഹമ്മദ് കൊവിഡ് കെയര്‍ സെന്‍റര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. രോഗികള്‍ക്ക് ചികിത്സ, മരുന്ന്, ലാബ് ടെസ്റ്റ്, ഭക്ഷണം ഉള്‍പ്പെടെ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ഇവിടെ ഉണ്ടാവും. കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റാണ് ഇവിടെ നിന്നും ലഭിക്കുക.

ALSO READ: കൊവിഡ് വ്യാപനം; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് ജില്ല കലക്ടര്‍

സൗജന്യ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ രണ്ടാം ഘട്ടമായി 40 കിടക്കകളും വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കയും ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് നഗരസഭയും ഒരു സഹകരണ ആശുപത്രിയും കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ കേന്ദ്രം ഒരുക്കുന്നത്. ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ പദ്ധതി ജില്ലാ സഹകരണ ആശുപത്രി ആരംഭിച്ചത് സുമനസുകളില്‍ നിന്ന് ലഭിച്ച സഹായവും കൂടാതെ തുടര്‍ന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്.

ALSO READ: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി

ഒരു കോടി രൂപയോളം ചിലവില്‍ ആശുപത്രിയില്‍ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റില്‍ സ്‌ട്രെക്ച്ചര്‍ എന്ന ആധുനിക നിര്‍മ്മാണ രീതി ഉപയോഗിച്ച് കൊവിഡ് ബ്ലോക്കിന്‍റെ ജോലികളും അധിവേഗം നടക്കുന്നുണ്ട്. കേരളത്തില്‍ കൊവിഡ് രോഗികള്‍ക്കായി കാസര്‍കോട് ടാറ്റ നിര്‍മ്മിച്ച് സര്‍ക്കാരിനു കൈമാറിയ മാതൃകയിലുള്ളതാണ് ഈ നിർമ്മാണ രീതി. ആശുപത്രി പ്രസിഡന്‍റ് കെ പി എ മജീദ്, നിയുക്ത എംഎല്‍ എ പി ഉബൈദുല്ല, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ആരോഗ്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍, ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, സിഎംഒ ഡോ.പരീദ്, ചീഫ് ഫിസിഷ്യന്‍ ഡോ.വിജയന്‍ എന്നിവരാണ് സൗജന്യ കൊവിഡ് ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.