ETV Bharat / state

മലപ്പുറം നഗരസഭയിലെ എല്ലാ മദ്യശാലകളും അടച്ചിടാൻ തീരുമാനം - ബിവറേജ് കോപ്പറേഷൻ

സ്ഥാപനങ്ങൾ ഈ മാസം 31 വരെ അടച്ചിടാൻ മുൻസിപ്പാലിറ്റി നോട്ടീസ് നൽകി

മലപ്പുറം  നഗരസഭ  മദ്യശാലകളും അടച്ചിടാൻ തീരുമാനം  ബിവറേജ് കോപ്പറേഷൻ  കൺസ്യൂമർ ഫെഡിന്‍റെ മദ്യശാലകൾ
മലപ്പുറം നഗരസഭയിലെ എല്ലാ മദ്യശാലകളും അടച്ചിടാൻ തീരുമാനം
author img

By

Published : Mar 19, 2020, 12:28 PM IST

Updated : Mar 19, 2020, 1:49 PM IST

മലപ്പുറം: നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ മുന്‍സിപ്പൽ തീരുമാനം. ബിവറേജ് കോപ്പറേഷൻ, കൺസ്യൂമർ ഫെഡിന്‍റെ മദ്യശാലകൾ തുടങ്ങിയവയാണ് അടച്ചിടുക. സ്ഥാപനങ്ങൾ ഈ മാസം 31 വരെ അടച്ചിടാൻ മുൻസിപ്പാലിറ്റി നോട്ടീസ് നൽകി. കൊവിഡ് 19 സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.

മലപ്പുറം നഗരസഭയിലെ എല്ലാ മദ്യശാലകളും അടച്ചിടാൻ തീരുമാനം

ഈ പശ്ചാത്തലത്തിൽ സിനിമ തിയേറ്റർ ഉൾപ്പെടെയുള്ളവ അടച്ചിട്ട സാഹചര്യത്തിൽ മദ്യശാലകൾ മാത്രം തുറന്നു പ്രവർത്തിക്കുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലെ മദ്യഷാപ്പുകൾ അടച്ചിടാൻ തീരുമാനമായത്. തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്സൺ സിഎച്ച് ജമീല പറഞ്ഞു.

Last Updated : Mar 19, 2020, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.