ETV Bharat / state

മലപ്പുറത്ത് 15 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ - നിരീക്ഷണത്തില്‍

പുതുതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 107 പ്രൈമറി കോണ്‍ടാക്‌ടുകളും 131 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 1079 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്

ജില്ല  ആശുപത്രി  നിരീക്ഷണത്തില്‍  Covid19
ജില്ലയിൽ 15 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
author img

By

Published : Apr 14, 2020, 7:17 PM IST

മലപ്പുറം: ജില്ലയിൽ രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ജില്ലയിൽ ഇന്ന് പരിശോധനക്കയച്ച 152 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 2602 സാമ്പിളുകള്‍ പരിശോധിച്ചതിൽ 1972 എണ്ണം നെഗറ്റീവാണ്.

പുതുതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 107 പ്രൈമറി കോണ്‍ടാക്‌ടുകളും 131 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 1079 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ലോക്‌ഡൗൺ വിലക്കുകള്‍ ലംഘിച്ച് വാഹനങ്ങളുമായി യാത്ര ചെയ്തവര്‍ക്കും, കടകള്‍ തുറന്നവര്‍ക്കുമെതിരേ 301 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 301 ആളുകളെ അറസ്റ്റ് ചെയ്യുകയും, 248 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.