ETV Bharat / state

മലയോര മേഖലയിലെ കൊവിഡ് വ്യാപനം; ബൃഹത് പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് - CHC

മലയോര മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ നിലയിലാണ് ഇത്തവണ കൊവിഡ് വ്യാപനം

Covid spread  Covid  hilly region  Kaalikavu  Kaalikavu Block Panchayat  കൊവിഡ്  കൊവിഡ് വ്യാപനം  കാളികാവ് ബ്ലോക്ക് പഞ്ചായത്ത്  എ പി അനിൽ കുമാർ  ആരോഗ്യ വകുപ്പ്  Department of Health  പൊലീസ്  Police  സിഎച്ച്സി  സിഎഫ്എൽടിസി  CHC  CFLTC
മലയോര മേഖലയിലെ കൊവിഡ് വ്യാപനം; ബൃഹത് പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
author img

By

Published : May 29, 2021, 3:50 PM IST

മലപ്പുറം: മലയോര മേഖലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ബൃഹത് പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്. ഇതിന്‍റെ ഭാഗമായി എംഎൽഎ എ പി അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. കാളികാവ് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു. മലയോര മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ നിലയിലാണ് ഇത്തവണ കൊവിഡ് വ്യാപനം നടന്നതെന്ന് യോഗം വിലയിരുത്തി.

മലയോര മേഖലയിലെ കൊവിഡ് വ്യാപനം; ബൃഹത് പദ്ധതിയുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്

കാളികാവ്, കരുവാരകുണ്ട് സിഎച്ച്സികളിൽ വാഹന സൗകര്യം ഇല്ലാത്ത പ്രശ്നം മെഡിക്കൽ ഓഫീസർമാർ യോഗത്തിൽ ഉന്നയിച്ചു. കാളികാവ് ബ്ലോക്കിലെ ഏക സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്ന സിഎച്ച്സിയിൽ ഐസിയു സംവിധാനവും സെൻട്രൽ ഓക്സിജൻ സിസ്റ്റവും സ്ഥാപിക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്തു. ജനസംഖ്യാ ആനുപാതികമായ വാക്സിൻ ലഭ്യത ഉറപ്പു വരുത്താൻ സർക്കാർ ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ALSO READ: മലപ്പുറത്ത്‌ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു

വാഹനസൗകര്യം വർദ്ധിപ്പിക്കുന്നതിന് ഉടനെ തന്നെ കാളികാവ്, കരുവാരകുണ്ട് ട്രോമാകെയറുകൾക്ക് രണ്ടു വാഹനം ലഭ്യമാക്കുമെന്ന് എംഎൽഎ ഉറപ്പു നൽകി. കാളികാവിൽ നിലവിലുള്ള സിഎഫ്എൽടിസിക്കു പുറമെ അൽ സഫ ആശുപത്രിയിൽ മറ്റൊരു കൊവിഡ് ചികിത്സാകേന്ദ്രം കൂടി ഉടൻ ആരംഭിക്കാനും ഈ രണ്ട് കേന്ദ്രങ്ങളിലേക്കും ആവശ്യമായ മരുന്നും മറ്റു വസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ യോഗം തിരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് പി ശ്രീജ, ബിഡിഒ പി കേശവദാസ്, ഡോക്ടർമാരായ ജസീല വളപ്പിൽ, ഡോ. സഫ, സി ഐ ജോഷി ജോസ്, എസ് ഐ സുജിത്, പി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.