മലപ്പുറം: രാജ്യത്ത് ഭരണഘടന ഉണ്ടാക്കാന്‍ അവസരമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും രാജ്യത്തെ മോദി ഭരണത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുയെന്നും രമ്യാ ഹരിദാസ് എം.പി. സാംസ്ക്കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന ഭരണഘടന സംരക്ഷണ കാവല്‍ യാത്രക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പാട്ട് പാടി പ്രചാരണം നടത്തുന്നെന്ന് ആക്ഷേപിച്ച സിപിഎം പാട്ട് പാടി കെട്ടിപ്പെടുത്തിയ പാര്‍ട്ടിയാണെന്ന് മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസ് രാജ്യത്ത് നിലനില്‍ക്കുന്നിടത്തോലം കാലം ഗോഡ്‌സേയുടെ സ്വപ്‌നം നടപ്പാക്കില്ലെന്നും ബിജെപിയുടെ രാഷ്‌ട്രീയ ഇറക്കം തുടങ്ങിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.