ETV Bharat / state

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് മോചനം; ലീലക്ക് വീട് നിര്‍മിച്ച് നല്‍കി കോണ്‍ഗ്രസ്

author img

By

Published : Oct 10, 2020, 8:34 PM IST

വീടിന്‍റെ ഉദ്ഘാടനം വയനാട് എംപി രാഹുൽ ഗാന്ധി വീഡിയോ കോൺഫറന്‍സിലൂടെ നിർവ്വഹിച്ചു

മലപ്പുറം  രാഹൽ ഗാന്ധി  വയനാട് എം പി  കോൺഗ്രസ്  congress-built-a-house-for-leela  മംഗലക്കോടൻ  വേങ്ങാപ്പരത  അമരമ്പലം
ലീലക്ക് കോൺഗ്രസ് വീടു നിർമ്മിച്ചു നൽകി

മലപ്പുറം: ചോര്‍ന്നൊലിക്കുന്ന ചെറിയ വീട്ടില്‍ നിന്ന് ലീലക്ക് മോചനം. നിലമ്പൂർ അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയും സംസ്കാര സാഹിതിയും ചേർന്ന് അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതിയലെ മംഗലക്കോടൻ ലീലക്ക് വീട് നിര്‍മ്മിച്ച് നല്‍കി. വീടിന്‍റെ ഉദ്ഘാടനം വയനാട് എംപി രാഹൽ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. കോൺഗ്രസ് പ്രവർത്തകയായതിനാൽ സിപിഎം പഞ്ചായത്ത് അംഗം അർഹതയുണ്ടായിട്ടും വീടു നിഷേധിച്ചതെന്ന് പരാതി ഉയർന്നിരുന്നു.

ലീലക്ക് കോൺഗ്രസ് വീടു നിർമ്മിച്ചു നൽകി

ചോർന്നൊലിക്കുന്ന ചെറിയ വിട്ടിൽ കഴിഞ്ഞിരുന്ന ലീലയും പ്ലസ് ടുവിനു പഠിക്കുന്ന മകനും തനിച്ചാണ് കഴിഞ്ഞിരുന്നത്. നിരവധി തവണ പഞ്ചായത്തിൽ കയറി മടുത്തതോടെയാണ് ലീല മണ്ഡലം കോൺഗ്രസ് കമ്മറ്റിക്ക് പരാതി നൽകിയത്. തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും സംസ്കാര സാഹിതിയും ചേർന്ന് മൂന്ന് മാസം കൊണ്ട് വീടു നിർമിച്ചു നൽകി. പാവപ്പെട്ടവർ വളരെ ഭയപ്പാടോടെയാണ് ഇന്ത്യയിൽ കഴിന്നതെന്നും അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഈ പ്രവർത്തനം മാതൃകാപരമാണെന്നും വീടിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് കാലഘട്ടം കഴിഞ്ഞ് കേരളത്തിൽ വരുമ്പോൾ ലീലയുടെ വീട്ടിൽ സന്ദർശനം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സാംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എ പി അനിൽകുമാർ എം എൽ എ. ആര്യാടൻ മുഹമ്മദ് എന്നിവർ വീഡിയോ കോൺഫറന്‍സ് വഴി ചടങ്ങിൽ സംസാരിച്ചു. ഡി സി സി പ്രസിഡന്‍റ് അഡ്വ: വിവി പ്രകാശ്, കെ പി സി സി നിർവ്വാഹ സമിതി അംഗം എൻ എ കരീം, മണ്ഡലം പ്രസിഡണ്ട് കേമ്പിൽ രവി, അൻവർ വള്ളിക്കാടൻ, നാസർ ബാൻ, സാദിഖ് നീലാമ്പ്ര, കെ എം സുബൈർ, വി കെ ബാലസുബ്രമണ്യൻ, ജോബിൻ തോമസ് എന്നിവര്‍ പങ്കെടുത്തു. ബി ജെ പി യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന രാജേന്ദ്രകുമാർ, പി പി മിനി എന്നിവർക്ക് ചടങ്ങിൽ വെച്ച് ഡി സി സി പ്രസിഡന്‍റ് അംഗത്വ വിതരണം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.