മലപ്പുറം: കെ.ജെ.യു നിലമ്പൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കര വ്യാപാരഭവനിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് ടോക്ക് ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ പ്രളയത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർ നടത്തിയ ഇടപ്പെടലുകൾ ഏറെ ഗുണം ചെയ്‌തെന്ന് യോഗത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി. ജമാൽ അധ്യക്ഷത വഹിച്ചു. 'മാധ്യമ സ്വാതന്ത്ര്യം; സുരക്ഷയും വെല്ലുവിളികളും' എന്ന വിഷയത്തിൽ സുരേഷ് മോഹൻ സംസാരിച്ചു.
എടക്കര സി.ഐ സുരേഷ് പറയട്ട, പാലേമാട് ശ്രീ. വിവേകാനന്ദ പഠന കേന്ദ്രം ചെയർമാൻ കെ.ആർ ഭാസ്ക്കരപിള്ള, ഭൂദാനം സെന്റ് ജോർജ് മലങ്കര ദേവാലയ വികാരി ഫാ. ജോൺസൺ, പോത്തുകൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാദിഖലി ആക്കപറമ്പൻ, ട്രോമ കെയർ എടക്കര യൂണിറ്റ് എന്നിവരെ പ്രളയമേഖലയിലെ പ്രവർത്തനങ്ങൾക്ക് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വില്ല്യംസ്, എം.കെ. ചന്ദ്രൻ, സന്തോഷ് കപ്രാട്ട്, കവിതാ ജയപ്രകാശ്, ഷൈനി പാലക്കുഴി, സരളാ രാജപ്പൻ, ദീപാ ഹരിദാ, വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അനിൽ ലൈലാക്ക്, തോമസ് കുട്ടി ചാലിയാർ, ഉമ്മർ നെയ് വാതുക്കൽ, പി.എ. ബാബു, ടെറൻസ്, ഒ.പി. ഇസ്മായിൽ എന്നിവർ ചടങ്ങില്‍ സംസാരിച്ചു