മലപ്പുറം: ആഹ്ളാദ പ്രകടനത്തിനിടെ എടവണ്ണ തൂവക്കാടിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി പരാതി. കഴിഞ്ഞ ദിവസം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഭവം. ഓഫീസ് അഗ്നിക്കിരയാക്കിയതായും പാർട്ടി ഭാരവാഹികൾ പറഞ്ഞു. ചളിപ്പാടത്ത് ഇന്ന് ഒരു സിപിഎം പ്രവർത്തകനേ വെട്ടിപ്പരിക്കേൽപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു. അതുല്‍ സായിക്കാണ് വെട്ടേറ്റത്. എടവണ്ണ സിപിഎം ലോക്കൽ സെക്രട്ടറി സാജിദ് ബാബുവിന്‍റെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി പരാതി - എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
എടവണ്ണ തൂവക്കാടിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ആഹ്ളാദ പ്രകടനത്തിനിടെ തകർത്തത്
![എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി പരാതി LDF Election Committee office എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് vandalization in LDF Election Committee office](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9938892-thumbnail-3x2-df.jpg?imwidth=3840)
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി പരാതി