മലപ്പുറം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജിന്‍റെ നിര്‍മാണം നിലച്ചതിന്‍റെ പൂര്‍ണ്ണ ഉത്തവാദിത്വം ജില്ലാ കലക്ടര്‍ക്കാണെന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ ആരോപിച്ചു. സംസ്ഥാനത്തെ ആദ്യ ട്രൈബൽ വില്ലേജിന്‍റെ നിര്‍മാണം പഞ്ചായത്തിന്‍റെ അഭിപ്രായം മാനിക്കാതെ ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നല്‍കിയതാണ് പ്രശങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജില്ലാ കലക്ടറുടെ ഓഫീസിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭവന നിര്‍മാണ പ്രവര്‍ത്തിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് നിര്‍മാണം നിലച്ചത്. 2018ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലെ ഉൾപ്പെടെ 34 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് വീടുകള്‍ നിര്‍മിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിന് പ്രവർത്തിയുടെ ചുമതല നൽകിയാൽ പദ്ധതി അവതാളത്തിലാകുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍മാണം ടെണ്ടര്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയാല്‍ മതിയെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം തള്ളിയ കലക്ടറും ഡെപ്യൂട്ടി കലക്ടര്‍ക്ടറുമാണ് നിര്‍മിതി കേന്ദ്രത്തിന് പ്രവൃത്തിയുടെ ചുമതല നല്‍കന്‍ നിര്‍ബന്ധം പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത നിര്‍മിതി കേന്ദ്രം നിര്‍മാണ ചുമതല മറ്റൊരു കരാറുകാരന് മറിച്ച് നല്‍കി. എന്നാല്‍ ഇയാള്‍ മറ്റൊരു കറാറുകാരന് ചുമതല കൈമാറുകയായിരുന്നു. മുന്നാമത്തെ കരാറുകാരന്‍ വീടിന്‍റെ തറയുടെ നിര്‍മാണം ആരംഭിച്ചു. എന്നാല്‍ പ്രവൃത്തിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഗുണഭോക്താക്കള്‍ രംഗത്ത് എത്തുകയായിരുന്നെന്നും ഉസ്മാന്‍ പറഞ്ഞു.
ഇതൊടെ എം.എല്‍.എയുടെയും കലക്ടറുടേയും നേതൃത്വത്തില്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച നടന്നിരുന്നു. ഇവിടെ വച്ച് നിലവിലുള്ള എല്ലാ കറാരുകാരേയും മാറ്റി പുതിയ കരാറുകാരന് ചുമതല നല്‍കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നിലവിലുള്ള ബലമില്ലാത്ത തറക്ക് മുകളില്‍ നിര്‍മാണം നടത്താനാകില്ലെന്നാണ് ഇയാള്‍ സ്വീകരിച്ചതോടെ നിര്‍മാണത്തിന്‍റെ ഭാവി വീണ്ടും ചോദ്യ ചിഹ്നമാകുകയായിരുന്നു. ഇതോടെ വീണ്ടു കരാറുകാരനെ മാറ്റാനായി തീരുമാനം. പി.കെ ബഷീർ എം.എൽ.എ മുന്‍കൈയ്യെടുത്ത് വണ്ടൂരിലെ ഒരു കരാറുകാരനെ പ്രവൃത്തി ഏല്‍പ്പിതായാണ് പുതിയ വിവരം. എന്നാല്‍ തറ മാറ്റിപണിയാതെ തുടര്‍ നിര്‍മാണം അനുവധിക്കില്ലെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നതെന്നും ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.