ETV Bharat / state

തൊഴിലാളികൾക്ക് ആശങ്കയെന്ന് സിഐടിയു നേതാവ് വിപി സക്കറിയ - V.P zakariya

രാജ്യത്ത് മതപരമായ വിവേചനം നടപ്പാക്കി വളർന്നു വരുന്ന തൊഴിലാളി ഐക്യബോധത്തെ തകർക്കുകയാണ് കേന്ദ്ര ഭരണാധികാരികളുടെ പ്രധാന അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു.

സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ  വി പി സക്കറിയ  സിഐടിയു  മലപ്പുറം  നിലമ്പൂർ ഡിവിഷൻ സമ്മേളനം  CITU  Malappuram  V.P zakariya  malappuram
തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് നേരിടുന്നതെന്ന് സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ
author img

By

Published : Feb 5, 2020, 6:01 PM IST

Updated : Feb 5, 2020, 7:14 PM IST

മലപ്പുറം: രാജ്യത്തെ തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് നേരിടുന്നതെന്ന് സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) നിലമ്പൂർ ഡിവിഷൻ സമ്മേളനം എടക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്ക് ആശങ്കയെന്ന് സിഐടിയു നേതാവ് വിപി സക്കറിയ

ശമ്പളം മുടങ്ങി നിലമ്പൂരിൽ ആത്മഹത്യ ചെയ്ത ബിഎസ്എൻഎൽ തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാൻ നിലമ്പൂരിലെ തൊഴിലാളികൾ നടപ്പാക്കിയത് അഭിനന്ദനാർഹമായ മാതൃകയാണെന്നും രാജ്യത്ത് മതപരമായ വിവേചനം നടപ്പാക്കി വളർന്നു വരുന്ന തൊഴിലാളി ഐക്യബോധത്തെ തകർക്കുകയാണ് കേന്ദ്ര ഭരണാധികാരികളുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊഴിലാളി ജനവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മാത്രം കരുത്തുള്ളവരാണെന്ന് അധികം വൈകാതെ മോദിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Intro:രാജ്യത്തെ തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് അഭിമുഖീകരിക്കുന്നതെന്ന് സി ഐ ടി യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയBody:രാജ്യത്തെ തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് അഭിമുഖീകരിക്കുന്നതെന്ന് സി ഐ ടി യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ.കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ(സി ഐ ടി യു) നിലമ്പൂർ ഡിവിഷൻ സമ്മേളനം എടക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശമ്പളം മുടങ്ങി നിലമ്പൂരിൽ ആത്മഹത്യ ചെയ്ത ബി എസ് എൻ എൽ തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാൻ നിലമ്പൂരിലെ തൊഴിലാളി വർഗം കാണിച്ച മാതൃക അഭിനന്ദനാർഹമാണ്.

മതപരമായ വിവേചനം രാജ്യത്ത് നടപ്പാക്കി വളർന്നു വരുന്ന തൊഴിലാളി ഐക്യ ബോധത്തെ തകർക്കുകയാണ് കേന്ദ്ര ഭരണാധികാരികളുടെ പ്രധാന അജണ്ട. കോർപ്പറേറ്റ് വൽക്കരണത്തിന് തൊഴിലാളി ഐക്യം ശുഭ സൂചകമല്ലെന്ന് ഇവർക്കറിയാം.എന്നാൽ തൊഴിലാളി ജന വിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മാത്രം കരുത്തുള്ളവരാണ് രാജ്യത്തെ തൊഴിലാളി വർഗം എന്ന് മോദിക്ക് അധികം വൈകാതെ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

2018 ലും 19ലും കേരളവും നിലമ്പൂരും കണ്ട മഹാപ്രളയത്തിൽ തകർന്ന് തരിപ്പണമായ വൈദ്യുതി രംഗം കൂടുതൽ പ്രകാശപൂരിതമാക്കി റീസെറ്റ് ചെയ്യാൻ വൈദ്യുതി വകുപ്പ് ജീവനക്കാരും ഒഫീസേഴ്സും രാപകലില്ലാതെ പരിശ്രമിച്ചത് കേരളം നന്ദിയോടെ ഓർക്കുന്നു.28 ലക്ഷം കണക്ഷനാണ് "മിഷൻ റീ കണക്ട് " എന്ന ബൃഹത് പദ്ധതിയിലൂടെ റീ സെറ്റ് ചെയ്തത്. ഇത് ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഐടിയു കേന്ദ്ര വർക്കിംഗ് കമ്മറ്റി അംഗം ജോർജ് കെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.സിഐടിയു എടക്കര ഏരിയ സെക്രട്ടറി എം ആർ ജയചന്ദ്രൻ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അജിത് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഉജ്വല തുടക്കം. സഖാവ് ഉണ്ണീൻകുട്ടി നഗറിൽ യൂണിയൻ പ്രസിഡണ്ട് ജി ജഗദീഷ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി.

സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. ജഗദീഷ് അധ്യക്ഷനായി.സിഐടിയു കേന്ദ്ര വർക്കിംഗ് കമ്മറ്റി അംഗം ജോർജ് കെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.സിഐടിയു എടക്കര ഏരിയ സെക്രട്ടറി എം ആർ ജയചന്ദ്രൻ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അജിത് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

എ ജിജു രക്ത സാക്ഷി പ്രമേയവും വി പത്മനാഭൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ മനോജ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. എടക്കര കാരാടൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 125 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

സർവീസിൽ നിന്നും വിരമിക്കുന്ന മുരളിക്ക് ജോർജ് കെ ആന്റണി ഉപഹാരം നൽകി. യൂണിയൻ സംസ്ഥാന ജോ സെക്രട്ടറി എം വിശ്വനാഥൻ,ബിജി ജോർജ്, വിനോഷ് മാത്യു എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം
ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം പൊതു പ്രകടനത്തോടെ വൈകീട്ട് എക്കരയിൽ സമാപിക്കും.Conclusion:Etv
Last Updated : Feb 5, 2020, 7:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.