മലപ്പുറം: കൊവിഡ് കാലത്തെ നന്മകൾ അവസാനിക്കുന്നില്ല.. സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഷഹാൻ ബിൻ ശിഹാബും ഷാഹിദ് സമാനും ഈ നാടിന്‍റെ പ്രതീക്ഷയാണ്. വളാഞ്ചേരി ഇരിമ്പിളിയത്ത് ശിഹാബുദ്ദീൻ- ഷാഹിന ദമ്പതികളുടെ മക്കളാണ് പന്ത്രണ്ടുകാരനായ ഷഹാൻ ബിൻ ശിഹാബ് എട്ടുവയസുള്ള ഷാഹിദ് സമാനും. പ്രവാസിയായ ശിഹാബുദ്ദീൻ ആദ്യ ശമ്പളം ലഭിച്ചാല്‍ സൈക്കിൾ വാങ്ങാനുള്ള പണം അയക്കുമെന്ന് കുട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശിഹാബുദ്ദീൻ കുരുന്നുകളുടെ സൈക്കിൾ മോഹം സഫലീകരിക്കാനായി 8000 രൂപ അയയ്ക്കുകയും ചെയ്തു. ഉപ്പ വാക്കുപാലിച്ചെങ്കിലും ലോകം മുഴുവൻ ദുരിതമനുഭവിക്കുന്ന ഈ കൊവിഡ് കാലത്ത് തങ്ങളുടെ സൈക്കിൾ മോഹം മാറ്റിവക്കാനാണ് ഇരുവരും തീരുമാനിച്ചത്. തുടർന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സന്നദ്ധത അറിയിച്ചു. ഉമ്മ ഷാഹിന പിന്തുണ നൽകിയതോടെ മന്ത്രി കെ.ടി ജലീലിന് തുക കൈമാറി.
ഉപ്പ വാക്കുപാലിച്ചു, പക്ഷേ മക്കൾ മോഹം മാറ്റിവച്ചു; ഇവരാണ് ഈ നാടിന്‍റെ പ്രതീക്ഷ - കൊവിഡ് കാലത്ത്
സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്ന ഈ കൊവിഡ് കാലത്ത് തങ്ങളുടെ സൈക്കിൾ മോഹം മാറ്റിവച്ച് ഷഹാൻ ബിൻ ശിഹാബും ഷാഹിദ് സമാനും.