മലപ്പുറം: തിരൂരിൽ അയൽവാസികളായ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കാവുങ്ങല്‍ പറമ്പില്‍ നൗഷാദ്-രജില ദമ്പതികളുടെ മകൻ അമന്‍ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ്-റഹിയാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റിയ (4) എന്നീ കുരുന്നുകളാണ് വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. ഇന്ന് (ഒക്‌ടോബർ 25) ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.