ETV Bharat / state

മനുഷ്യ മതില്‍ തീര്‍ത്ത് ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി - പിഡബ്ല്യുഡി റോഡ്

കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് മനുഷ്യ മതില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു

ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത്  പിഡബ്ല്യുഡി റോഡ്  Chaliyar constituency congress committee protest
മനുഷ്യ മതില്‍ തീര്‍ത്ത് ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
author img

By

Published : May 28, 2020, 3:08 PM IST

മലപ്പുറം: ചാലിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മനുഷ്യ മതില്‍ തീര്‍ത്തു. 2018ലെ പ്രളയത്തിൽ തകർന്ന മതിൽ മൂല പിഡബ്ല്യുഡി റോഡ് പുനർനിർമിക്കുക, കാഞ്ഞിരപ്പുഴയിലെ മാലിന്യം നീക്കം ചെയ്യുക, വീടിനും കൃഷിഭൂമിക്കും സംരക്ഷണഭിത്തി നിർമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചാലിയാർ പഞ്ചായത്ത് ഭരണ സമതിയും പൊതുമരാമത്ത് മന്ത്രിയും റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തെ അവഗണിക്കുകയാണെന്നും കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നാലകത്ത് ഹൈദരാലി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.