ETV Bharat / state

ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയുമായി വിദ്യാർഥികൾ - local malappuram news

ലഹരി മുക്ത വിദ്യാലയം കാമ്പയിന്‍റെ ഭാഗമായി തിരുവാലി ഗവൺമെന്‍റ് ഹൈസ്ക്കൂളിലെ വിദ്യാർഥികളാണ് മെഗാ തിരുവാതിരയും ഒപ്പനയും അവതരിപ്പിച്ചത്.

മെഗാ തിരുവാതിര  ലഹരിക്കെതിരെ മെഗാ തിരുവാതിര  mega thiruvathira  oppana  malappuram  തിരുവാലി  malappuram  latest kerala news  latest malappuram news  local malappuram news  തിരുവാലി
ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയുമായി വിദ്യാർഥികൾ
author img

By

Published : Nov 1, 2022, 5:56 PM IST

മലപ്പുറം: ലഹരിക്കെതിരെ വ്യത്യസ്‌തമായ ബോധവത്ക്കരണവുമായി ഒരു കൂട്ടം വിദ്യാർഥികൾ. മെഗാ തിരുവാതിരയും ഒപ്പനയും അവതരിപ്പിച്ചാണ് കുട്ടികളുടെ വേറിട്ട കാമ്പയിൻ. ലഹരി മുക്ത വിദ്യാലയം കാമ്പയിന്‍റെ ഭാഗമായി തിരുവാലി ഗവൺമെന്‍റ് ഹൈസ്ക്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് മെഗാ തിരുവാതിരയും ഒപ്പനയും ഒരുക്കിയത്.

ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയുമായി വിദ്യാർഥികൾ

400ഓളം വിദ്യാർഥികളാണ് മൈതാനത്ത് വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചത്. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് കലാരൂപങ്ങളിലൂടെ ബോധവത്‌ക്കരണം നടത്തിയത്. 300ലധികം വിദ്യാർഥിനികളാണ് മെഗാ തിരുവാതിരയിൽ ചുവടുവച്ചത്.

നാലു ടീമുകൾ അവതരിപ്പിച്ച ഒപ്പനയും മാർഗംകളിയും ശ്രദ്ധേയമായി. വ്യത്യസ്‌തമായി ലഹരി കാമ്പയിൻ സംഘടിപ്പിക്കണമെന്ന ചിന്തയിൽ നിന്നാണ് കലാരൂപങ്ങളിലേക്ക് എത്തിയതെന്ന് സ്‌കൂൾ ലീഡർ അന്ന ജി വർഗീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.