ETV Bharat / state

ദുരന്ത ഭൂമിയായി താനൂർ: ബോട്ട് അപകടത്തില്‍ മരണം 22, പ്രദേശത്ത് തെരച്ചിൽ തുടരുന്നു

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിലാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

boat accident  boat accident malappuram  വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട്  Tanur Ottumbram Beach  excursion group met accident  malappuram news  ബോട്ട് അപകടത്തിൽപ്പെട്ടു  ബോട്ടപകടം  മലപ്പുറം വാർത്തകൾ  മുഖ്യമന്ത്രി പിണറായി വിജയൻ  ദുരന്തം വിതച്ച് താനൂർ ബോട്ട് ദുരന്തം  താനൂർ ബോട്ട് ദുരന്തം മരണം 22
താനൂർ ബോട്ട് ദുരന്തം
author img

By

Published : May 7, 2023, 9:31 PM IST

Updated : May 8, 2023, 7:04 AM IST

ബോട്ട് അപകടം

മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി 22 മരണം. ഇന്നലെ വൈകിട്ട് 7.30ഓടെയാണ് അപകടം. 35ലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. പരിധിയേക്കാൾ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതാണ് അപകടത്തിന് കാരണം. ബോട്ട് കരക്കടുപ്പിച്ചു. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്.

തീരത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. മരിച്ചവരിൽ നിരവധി സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. കൈക്കുഞ്ഞുങ്ങളടക്കം അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടത്തിൽ രക്ഷപെടാനാവശ്യമായ മുൻകരുതലുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

ബോട്ടുടമ നാസർ നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. ബോട്ടിന്‍റെ ലൈസൻസ്, ഫിറ്റ്നസ് എന്നിവയുൾപ്പെടെ പരിശോധിക്കാനും നിർദേശം ഉണ്ട്. അപകടത്തില്‍ പെട്ടവരില്‍ നിരവധി പേരെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കി.

15 പേരെ കൊള്ളുന്ന ബോട്ടിൽ 35 ലധികം പേരെ കയറ്റിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിയിട്ടുണ്ട്.

അതേസമയം അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ല കലക്‌ടർക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിൻ്റെ ഏകോപന ചുമതല മുഖ്യമന്ത്രി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്മാൻ എന്നിവർക്ക് നൽകി. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം താനൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്നെത്തും. മന്ത്രിമാർ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Last Updated : May 8, 2023, 7:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.