ETV Bharat / state

ബൈക്ക് മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍

തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്

ബൈക്ക് മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍
author img

By

Published : Jun 11, 2019, 11:54 PM IST

Updated : Jun 12, 2019, 1:30 AM IST

മലപ്പുറം: വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവ് തിരൂരില്‍ പിടിയില്‍. കൂട്ടായി വാടിക്കല്‍ മൊയ്തീന്‍റെ പുരക്കല്‍ മുക്താറിനെയാണ് (19) തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, എസ്‌ഐ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌ക്കറിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുക്താര്‍ പിടിയിലാകുന്നത്.

ബൈക്ക് മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍

കേസിലുള്‍പ്പെട്ട മുഴുവന്‍ ബൈക്കുകളും പൊലീസ് കണ്ടെത്തി. മോഷണ സംഘത്തില്‍ കൂടുതല്‍ ആളുകൾ ഉള്ളതായി പൊലീസിനോട് മുക്താർ സമ്മതിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എസ്‌ഐ ജഗദീഷ്, എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ജയപ്രകാശ്, രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാബു, അഭിമന്യു, സജി അലോഷ്യസ്, പങ്കജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Intro:മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കൗമാരക്കാരന്‍ പിടിയില്‍. കൂട്ടായി വാടിക്കല്‍ മൊയ്തീന്റെ പുരക്കല്‍ മുക്താറിനെ (19) തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍, എസ്‌ഐ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Body:സൈക്കിളുകള്‍ കൗമാരപ്രായക്കാര്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ

Conclusion:തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌ക്കറിന് തീരദേശ മേഖലയില്‍ രേഖകളില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ കൗമാരപ്രായക്കാര്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് വില കൂടിയ മോട്ടോര്‍ സൈക്കിളുകള്‍ കടലോര മേഖലയില്‍ വില്പന നടത്തുന്ന സംഘത്തെ കുറിച്ച് സൂചന കിട്ടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്താര്‍ പിടിയിലാകുന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച വിവരം സമ്മതിക്കുകയായിരുന്നു.

കോട്ടക്കല്‍ പറപ്പൂരിലുള്ള അബൂബക്കര്‍ എന്നാളുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന യൂനിക്കോണ്‍, മലപ്പുറം പട്ടര്‍കടവ് സ്വദേശി അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും, തിരൂരങ്ങാടി മമ്പുറം റോഡിലുള്ള പള്ളിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സമീന്‍ സുല്‍ത്താന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും വെന്നിയൂര്‍ ബസ് സ്റ്റോപ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മുഹമ്മദ്അഫ്‌സീറിന്റെ പള്‍സര്‍ മോട്ടോര്‍ സൈക്കിളും മോഷ്ടിച്ചതായി മുക്താര്‍ സമ്മതിച്ചു.

കേസിലുള്‍പ്പെട്ട മുഴുവന്‍ ബൈക്കുകളും പോലീസ് കണ്ടെത്തി. ഈ കേസില്‍ വരുംദിവസങ്ങളില്‍ കൂടതല്‍ അറസ്റ്റുണ്ടാകും.
സിഐയെയും എസ്‌ഐയെയും കൂടാതെ പോലീസ് സ്ംഘത്തില്‍
അഡീഷനല്‍ എസ്‌ഐ ജഗദീഷ്, എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജയപ്രകാശ്, രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബു, അഭിമന്യു, സജി അലോഷ്യസ്, പങ്കജ് എന്നിവരാണ് ഉണ്ടായിരുന്നത്. മുക്താറിനെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും
Last Updated : Jun 12, 2019, 1:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.