ETV Bharat / state

മെസി, രോഹിണി നക്ഷത്രം, പുഷ്പാഞ്ജലിയും ഭാഗ്യസൂക്തവും ; വൈറലായി വഴിപാടുകൾ - കോപ്പ അമേരിക്ക ഫൈനൽ

അർജന്‍റീനയുടെയും മെസിയുടെയും പേരിൽ വഴിപാട് നടത്തി ആരാധകർ

Argentine fans  Argentine fans make offerings at temples for copa america finals  Argentine  messi  copa america  copa america final  കോപ്പ അമേരിക്ക  അര്‍ജന്‍റീന  ബ്രസീല്‍  കോപ്പ അമേരിക്ക ഫൈനൽ  മെസി
Argentine fans make offerings at temples for copa america finals
author img

By

Published : Jul 10, 2021, 10:23 PM IST

മലപ്പുറം : കോപ്പ അമേരിക്കയുടെ സ്വപ്ന ഫൈനലില്‍ ബ്രസീലും അര്‍ജന്‍റീനയും ഏറ്റുമുട്ടാനിരിക്കെ വര്‍ധിത ആവേശത്തിലാണ് ഇരുടീമുകളുടെയും ആരാധകര്‍. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്‍റീനയെ കളിക്കളത്തിൽ നേരിടുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍. മാരക്കാനയില്‍ പന്തുരുളുന്നതിന് മുന്‍പ് കേരളത്തില്‍ അടക്കം ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ വാഗ്വാദങ്ങളും പോര്‍വിളികളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

വഴിപാട് നടത്തി അർജന്‍റീന ഫാൻസ്

പതിറ്റാണ്ടുകളായി നീളുന്ന കിരീട വരള്‍ച്ച അര്‍ജന്‍റീന അവസാനിപ്പിക്കുമോ? അതോ കനറികള്‍ വീണ്ടും കപ്പ് റാഞ്ചുമോ? ഇത്തരത്തില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ തന്നെ ആരാധകരുടെ പലതരത്തിലുള്ള സ്നേഹ പ്രകടനങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് വഴിപാട് രശീതുകള്‍. വൈറലാകുന്ന രശീതുകള്‍ക്ക് പിന്നില്‍ അര്‍ജന്‍റീനയുടെ ആരാധകരാണെന്ന് വ്യക്തം.

Also Read: കോപ്പ അമേരിക്ക : മുന്‍തൂക്കം ബ്രസീലിനെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജിജു ജേക്കബ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലപ്പുറത്തെ ശ്രീ തൃപുരാന്തക ക്ഷേത്രത്തിലെ വഴിപാട് രശീത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ശനിയാഴ്ച അര്‍ജന്‍റീനയുടെ പേരിലും, മെസിയുടെ പേരിലും ഒരോ പുഷ്പാഞ്ജലിയാണ് നേര്‍ന്നിരിക്കുന്നത്.

നക്ഷത്രം പറഞ്ഞും വഴിപാടുകൾ

അതേസമയം തെക്കാട്ടുശ്ശേരിയിലെ അമ്പലത്തില്‍ അര്‍ജന്‍റീന ആരാധകര്‍ മെസിയുടെ നക്ഷത്രം അടക്കം പറഞ്ഞാണ് വഴിപാട് നടത്തിയിരിക്കുന്നത്. രോഹിണിയാണത്രെ മെസിയുടെ നക്ഷത്രം.

പുഷ്പാഞ്ജലിക്ക് പുറമേ ഭാഗ്യസൂക്തവും ഇവിടുത്തെ ആരാധകര്‍ കഴിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് രസകരമായ നിരവധി കമന്‍റുകളും, ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.