മലപ്പുറം: വളാഞ്ചേരിയിലെ ദളിത് വിദ്യാർഥിനിയുടെ ആത്മഹത്യ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ എ.പി അനിൽ കുമാർ എം.എൽ.എ. സർക്കാർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമമാണെന്ന് എം.എൽ.എ ആരോപിച്ചു.
പട്ടികജാതി വികസന വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാതെയാണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണം. വകുപ്പുകള്‍ തമ്മിൽ ഏകോപനമില്ലായ്മയുടെ ഉദാഹരണമാണെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.