മലപ്പുറം: വിഷം കഴിച്ച് മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുമ്പ് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തെന്ന് പരാതി. സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നതിനിടയില്‍ ആശുപത്രി ജീവനക്കാര്‍ പൊലീസ് സഹായത്തോടെ മൃതദേഹം തിരികെ മെഡിക്കല്‍ കോളജിലെത്തിച്ചു. കീഴാറ്റൂര്‍ പള്ളിക്കരതൊടി കുഞ്ഞമ്മയുടെ(68) മൃതദേഹം വിട്ട് കൊടുത്തതുമായി ബന്ധപ്പെട്ടണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞമ്മ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ മരണപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയപ്പോള്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന കാര്യം അവരെ അറിയിച്ചില്ല എന്നാണ് പരാതി .
കുഞ്ഞമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചുകൊണ്ടുവരണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നത്. ഇതില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു.
മേലൂറ്റാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാരോണിന്‍റെ നേതൃത്വത്തില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ തിരികെയെത്തിച്ചു. സംസ്‌കാരത്തിനായി ബന്ധുക്കള്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി നില്‍ക്കെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് തിരികെ കൊണ്ടുപോയതില്‍ വലിയ എതിര്‍പ്പാണുയര്‍ന്നത്. പൊസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് തിരികെ നല്‍കി.
ALSO READ: വ്യാജമേല്‍വിലാസം, മാര്യേജ് ബ്യൂറോ... അമ്പതിലധികം വിവാഹ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍