മലപ്പുറം: നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ പെരുമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് വ്യാപക കൃഷി നാശം. തോട്ടത്തില്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ജോസ് പുതുശ്ശേരിയുടെ അര ഏക്കറിൽ കൂടുതൽ കൃഷിയിടം ആന നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ നെല്‍പാടങ്ങളാണ് ആനയുടെ ആക്രമണത്തില്‍ നശിച്ചതെന്ന് ജോസ് പറഞ്ഞു. കാട്ടാന പാടത്തിറങ്ങിയതോടെ രാത്രിയില്‍ കാവല്‍ കിടക്കാന്‍ പേടിയുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. വനം വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് ആശങ്കാജനകമാണെന്നും കര്‍ഷകര്‍ പറഞ്ഞു.
ചാലിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം - agricultural farms destroys
കാട്ടാന പാടത്തിറങ്ങിയതോടെ രാത്രിയില്‍ കാവല്‍ കിടക്കാന്‍ പേടിയുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.