ETV Bharat / state

Absconding Accused In The Deer Poaching Case Surrendered പുള്ളിമാൻ വേട്ട; ഒളിവിലായിരുന്ന പ്രതി അഞ്ചര മാസങ്ങൾക്ക് ശേഷം കീഴടങ്ങി - ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾ

Deer poaching case ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ചെമ്പൻ കൊല്ലി സ്വദേശി പുത്തലത്ത് മുജീബ് ആണ് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂർ റെയ്ഞ്ച് ഓഫിസർ കെ.ജി അൻവറിന് മുമ്പാകെ രാവിലെ ഒമ്പത് മണിയോടെ കീഴടങ്ങിയത്.

പുള്ളിമാനെ വെടിവെച്ച കൊന്ന ഇറച്ചിയുമായി കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചര മാസങ്ങൾക്ക് ശേഷംവനംവകുപ്പിന് മുന്നിൽ കീഴടങ്ങി  The absconding accused  urrendered after five and a half months  deer  deer poaching case surrendered  malappuram  poaching deer case  പുള്ളിമാൻ വേട്ട  കേസിൽ ഒളിവിലായിരുന്ന പ്രതി  കേസിൽ ഒളിവിലായിരുന്ന പ്രതി വനംവകുപ്പിന് മുന്നിൽ  വനംവകുപ്പിന് മുന്നിൽ കീഴടങ്ങി പ്രതി  പുള്ളിമാനെ വെടിവെച്ച് കൊന്ന ഇറച്ചിയുമായി കടന്നു  അഞ്ചര മാസങ്ങൾക്ക് ശേഷം  കൊല്ലി സ്വദേശി  നിലമ്പൂർ റെയ്ഞ്ച് ഓഫിസർ  മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും  പുള്ളിമാനെ വെടിവെച്ചുകൊന്ന വൈലാശ്ശേരി വനമേഖലയിൽ  നിലമ്പൂർ നോർത്ത് എസിഎഫ് രവീന്ദ്രനാഥാണ്  ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾ  മഞ്ചേരി വനം കോടതിയിൽ
പുത്തലത്ത് മുജീബ്
author img

By ETV Bharat Kerala Team

Published : Sep 6, 2023, 3:26 PM IST

മലപ്പുറം: പുള്ളിമാനെ വെടിവച്ച് കൊന്ന ഇറച്ചിയുമായി കടന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചര മാസങ്ങൾക്ക് ശേഷം വനംവകുപ്പിന് മുന്നിൽ കീഴടങ്ങി (Absconding Accused In The Deer Poaching Case Surrendered). ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ചെമ്പൻ കൊല്ലി സ്വദേശി പുത്തലത്ത് മുജീബ് ആണ് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂർ റെയ്ഞ്ച് ഓഫിസർ കെ.ജി അൻവറിന് മുമ്പാകെ രാവിലെ ഒമ്പത് മണിയോടെ കീഴടങ്ങിയത്.

കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിയുടെ കീഴടങ്ങൽ. റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ പുള്ളിമാനെ വെടിവച്ചുകൊന്ന കാനകുത്ത് വൈലാശ്ശേരി വനമേഖലയിൽ എത്തിച്ച് പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു.

നിലമ്പൂർ നോർത്ത് എസിഎഫ് രവീന്ദ്രനാഥാണ് ഇയാളുടെ മൊഴിയെടുത്തത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മഞ്ചേരി വനം കോടതിയിൽ ഹാജരാക്കും. മുൻപും ഇയാൾ വേട്ട കേസിൽ പ്രതിയായിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 23നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനം സ്‌റ്റേഷൻ പരിധിയിലെ കാനകുത്ത് വൈലാശ്ശേരി വനമേഖലയിൽ നിന്നും പുള്ളിമാനെ വെടിവെച്ച് കൊന്ന് പ്ലാസ്‌റ്റിക്ക് ചാക്കിലാക്കി ബൈക്കിൽ ഇറച്ചിയുമായി കടക്കുമ്പോൾ ആയിരുന്നു വനപാലകർ സാഹസികമായി പിടികൂടിയത്.

ചുങ്കത്തറ പഞ്ചായത്തിലെ കണ്ടച്ചിറ അയൂബാണ് അന്ന് പിടിയിലായത്. ബൈക്കിൻ്റെ പുറകിൽ അയൂബിനൊപ്പമുണ്ടായിരുന്ന മുജീബ് ഓടി രക്ഷപ്പെടുകയായിരുന്നു. വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും വെടിയുണ്ടകളും ബൈക്കും കസ്‌റ്റഡിയിലെടുത്തിരുന്നു.

രണ്ട് ഇലക്ട്രോണിക് ത്രാസുകൾ, നാല് കത്തികൾ, രണ്ട് ഹെഡ് ലൈറ്റുകൾ, ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങൾ എന്നിവ അടക്കമാണ് പിടിച്ചെടുത്തത്. കാഞ്ഞിരപുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എം.കെ രമേശൻ, സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫിസർ പി.മാനുകുട്ടൻ, ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർമാരായ ആന്‍റണി തോമസ്, സന്തോഷ് കുമാർ എന്നിവരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.

ALSO READ: മാൻ വേട്ട: രണ്ടുപേര്‍ പിടിയില്‍

മാൻവേട്ട നടത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ: തമിഴ്‌നാട്ടിലെ രാജൻകുടി വനമേഖലയിൽ മാൻവേട്ട നടത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ (Two Persons Arrested In The Case Of Manhunt). പുതുനാടുവാലൂർ ഗ്രാമത്തിലെ ബാലമുരുകൻ, ദിനേശ് എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. 2019 ഒക്‌ടോബർ മാസത്തിലായിരുന്നു സംഭവം നടന്നത്.

ALSO READ: മുള്ളന്‍ പന്നിയെ വേട്ടയാടാന്‍ ശ്രമം; പുക ശ്വസിച്ച് യുവാക്കള്‍ മരിച്ചു

മുള്ളന്‍ പന്നി വേട്ടയാടാൻ ശ്രമിക്കവെ മരണം: മുള്ളന്‍ പന്നിയെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിജയ്‌(28), ശരത് (26) എന്നിവരാണ് മരിച്ചത് (Death while trying to hunt porcupine). ഈ വർഷം ഫെബ്രുവരിയിൽ തമിഴ്‌നാട്ടിൽ നിന്ന് ചിക്കമംഗലൂരിലെ ആനെഗുണ്ടി എസ്‌റ്റേറ്റിലേക്ക് ജോലിക്കെത്തിയതായിരുന്നു ഇരുവരും.

തുടർന്ന് മുള്ളന്‍ പന്നി വേട്ടയാടാൻ ശ്രമിക്കവെ പന്നിയുടെ മാളത്തിന് പുകയിട്ടിട്ടും പന്നി പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ഇവർ മാളത്തിനകത്തേക്ക് കയറുകയായിരുന്നു. മാളത്തിനകത്തെ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.

സംഭവത്തെ തുടർന്ന് ബാലൂർ പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്‌റ്റ്‌ മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സബ് ഇൻസ്‌പെക്‌ടർ പവൻകുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.