മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രാജാമണി (46) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ രാജാമണി സഞ്ചരിച്ച പൊലീസ് വഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച കേസ് അന്വേഷണത്തിനായി ബെംഗളുരുവിൽ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
Also read: പണം തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ
അപകടത്തിൽപ്പെട്ട രാജമണിയെ ആദ്യം മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിങ്കളാഴ്ച കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് മരണം സംഭവിച്ചത്. കാണാതായ സ്ത്രീ അടക്കം നാലു പേരാണ് അന്വേഷണം സംഘം സഞ്ചരിച്ച ഇന്നോവ കാറിൽ ഉണ്ടായിരുന്നത്. രാജാമണിക്കു മാത്രമാണ് തലക്ക് സാരമായി പരിക്കേറ്റത്. നെടുവ പൂവത്താൻ കുന്നിലെ താഴത്തേതിൽ രമേശന്‍റെ ഭാര്യയാണ് മരിച്ച രാജമണി. രാഹുൽ, രോഹിത് എന്നിവരാണ് മക്കൾ.