ETV Bharat / state

നാട്ടുകാരുടെ വാക്ക്‌ കേള്‍ക്കാതെ മലകയറ്റം, കാൽ വഴുതി കൊക്കയിലേക്ക്; 19കാരന്‌ ദാരുണാന്ത്യം - tourist death

അക്ഷയ് ഓടിയെത്തി കാൽ വഴുതി വീഴാന്‍ പോയ യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും 60 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് വീണത്

മലപ്പുറം  മലകയറ്റം  ദാരുണാന്ത്യം  കൊക്കയില്‍ വീണ് മരിച്ചു  malappuram  boy death  tourist death  heavy rain death keraka
നാട്ടുകാരുടെ വാക്ക്‌ കേള്‍ക്കാതെ മലകയറ്റം, കാൽ വഴുതി കൊക്കയിലേക്ക്; 19കാരന്‌ ദാരുണാന്ത്യം
author img

By

Published : Nov 1, 2021, 7:37 AM IST

മലപ്പുറം: സുഹൃത്തുക്കളുമൊത്ത് കൊളാപ്പാട് ഏലക്കൽ മല സന്ദർശനത്തിനെത്തിയ യുവാവ് കാൽ വഴുതി കൊക്കയിലേക്ക് വീണ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചെറുകുളമ്പ് സ്വദേശി തോട്ടോളി ലത്തീഫിന്‍റെ മകൻ റഹ്മാൻ (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നിലമ്പൂര്‍ രാമകുത്ത് സ്വദേശി അക്ഷയിനെ(18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കെട്ടകാലം മാറും, പുതിയ പുലരി വരും; പ്രതീക്ഷ നൽകി കേരളപ്പിറവി

ഞായറാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. മലപ്പുറത്ത് നിന്നും നിലമ്പൂരിൽ നിന്നും രണ്ട് അംഗ സംഘങ്ങളായാണ്‌ യുവാക്കൾ മല കാണാൻ എത്തിയത്‌. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മല സന്ദർശനത്തിന് ഇടയിൽ കാൽ വഴുതി വീഴുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട അക്ഷയ് ഓടിയെത്തി യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും 60 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് വീണത്. വിവരമറിഞ്ഞ് എടവണ്ണ ,വണ്ടൂർ പൊലീസും നിലമ്പൂർ ഫയർഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. എട്ടുമണിയോടെ രണ്ടു പേരെയും രക്ഷപെടുത്തി ഉടൻ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹ്‌മാന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ഒന്നര വര്‍ഷത്തിനു ശേഷം 10 ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ന് തിരികെ വിദ്യാലയത്തിലേക്ക്

രണ്ടംഗ സംഘം വൈകുന്നേരം ആറുമണിയോടെ മലകയറാൻ പോകുമ്പോൾ പ്രദേശവാസികൾ അങ്ങോട്ടു പോകേണ്ട എന്നും ശക്തമായ മഴയുള്ളത് കൊണ്ട് വഴുതി വീഴാൻ സാധ്യതയുണ്ട് എന്നും ഇവരോട് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ എടുക്കാതെയാണ് യുവാക്കൾ മല കയറിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം എടവണ്ണ പൊലീസ് ഇൻക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കി
പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.