ETV Bharat / state

'യൂത്ത്' പേരിന് മാത്രം, 'ഹരിത'യെ വെട്ടി ; പുതിയ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്

author img

By

Published : Oct 23, 2021, 12:46 PM IST

സംഘടനാതലത്തില്‍ അടിമുടി മാറ്റമെന്നായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് നേതാക്കളുടെ പ്രഖ്യാപനം

Youth League  state committee  pk firos  munawar ali shihab thangal  യൂത്ത് ലീഗ്  മുനവ്വർ അലി ശിഹാബ് തങ്ങള്‍  പികെ ഫിറോസ്
'യൂത്ത്' പേരിന് മാത്രം, 'ഹരിത'യെ വെട്ടി; പുതിയ സംസ്ഥാന കമ്മറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്

കോഴിക്കോട് : 'ഹരിത' രഹിത സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്. 20 ശതമാനം വനിത സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. മുസ്ലിം ലീഗിൻ്റെ കർശന നിർദേശത്തെ തുടർന്നാണ് പുതിയ ഭാരവാഹി പട്ടികയിൽ നിന്ന് വനിതകളെ ഒഴിവാക്കിയത്.

'ഹരിത' നേതാക്കളെ പരിഗണിച്ചാൽ വനിത കമ്മിഷന് മുന്നിൽ പരാതി ഉന്നയിച്ച പഴയ 'വിപ്ലവകാരികളെ' ഉൾപ്പെടുത്തേണ്ടി വരും. അവരെ ഒഴിവാക്കി പുതിയ വനിത ഭാരവാഹികളെ ഉൾപ്പെടുത്തിയാൽ അത് വീണ്ടും വിവാദവുമാകും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ലീഗ് നേതാക്കൾ യൂത്തൻമാർക്ക് കർശന മാർഗനിർദേശം നൽകിയത്.

'യൂത്ത്' പേരിന് മാത്രം

യൂത്ത് ലീഗിന്‍റെ നേതൃനിരയിൽ 'യൂത്ത്' പേരിന് മാത്രമാണ്. സംസ്ഥാന പ്രസിഡന്‍റായി മുനവർ അലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പികെ ഫിറോസും തുടരാനാണ് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൻ്റെ തീരുമാനം. സംഘടനാതലത്തില്‍ അടിമുടി മാറ്റമെന്നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് നേതാക്കളുടെ പ്രഖ്യാപനം.

എന്നാൽ ആ മാറ്റം 'യൂത്ത്' ലീഗില്‍ തല്‍ക്കാലം നടപ്പിലായിട്ടില്ല. 40 വയസാണ് യൂത്ത് ലീഗില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി. പ്രസി‍‍ഡന്‍റ് മുനവറലി ശിഹാബ് തങ്ങള്‍ നാല്‍പത് കടന്നെങ്കിലും തല്‍ക്കാലം തുടരട്ടെയെന്നാണ് തീരുമാനം. മുനവറലിയും ഫിറോസും ലീഗ് ഭാരവാഹികളായെങ്കിലും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുനസംഘടന നടക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമെടുക്കും.

also read: 'ഞാനും അമ്മയാണ്,അവസ്ഥ മനസ്സിലാകും' ; അനുപമയെ വിളിച്ച് നടപടി ഉറപ്പുനല്‍കി വീണ ജോർജ്

ഭരണഘടന നിഷ്കര്‍ഷിക്കുന്ന എണ്ണം ഭാരവാഹികളെ പാടുള്ളൂവെന്ന നയത്തിന്‍റെ അടിസ്ഥാനത്തിൽ ഭാരവാഹികളുടെ എണ്ണം 17 ല്‍നിന്ന് 11 ആക്കി പരിമിതപ്പെടുത്തി. ഇസ്മയിൽ വയനാടാണ് പുതിയ ട്രഷറർ. എംഎ സമദിന് പകരമാണ് ഇസ്മയിൽ എത്തിയത്. സീനിയർ വൈസ് പ്രസിഡന്‍റും പെരിന്തൽമണ്ണ എംഎൽഎയുമായ നജീബ് കാന്തപുരത്തെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.