ETV Bharat / state

ചതിയില്‍പ്പെട്ട് ഖത്തർ ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ - ഭർത്താവിനെ മോചിക്കണമെന്ന ആവശ്യവുമായി ഭാര്യ

ജോലി ആവശ്യങ്ങൾക്ക് ഖത്തറിൽ പോയ അരുൺ കൊണ്ടുപോയ ആളുകളുടെ ചതയിൽപ്പെട്ട് ഒന്നര വർഷമായി ജയിലിലാണ്

clt  Wife demands release of husband jailed in Qatar  release of husband jailed in Qatar  husband jailed in Qatar  ഭർത്താവിനെ മോചിക്കണമെന്ന ആവശ്യവുമായി ഭാര്യ  ഖത്തർ ജയിലിൽ കഴിയുന്ന ഭർത്താവ്
ഖത്തർ
author img

By

Published : Mar 16, 2021, 9:21 PM IST

കോഴിക്കോട്: ചതിയിൽപ്പെട്ട് ഖത്തറിലെ ജയിലിൽ 10 വർഷം ശിക്ഷക്ക് വിധിക്കപ്പെട്ട കണിയംതാഴത്ത് അരുണിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ അനുസ്മൃതി. ജോലി ആവശ്യങ്ങൾക്ക് ഖത്തറിൽ പോയ അരുൺ കൊണ്ടുപോയ ആളുകളുടെ ചതയിൽപ്പെട്ട് ഒന്നര വർഷമായി ജയിലിലാണ്. 2018 ഒക്ടോബർ 15നാണ് കുറ്റ്യാടി സ്വദേശിയായ ഷമീർ ഖത്തറിൽ ഹോട്ടൽ മാനേജർ എന്ന ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയത്. വിവാഹ ആവശ്യത്തിന് നാട്ടിലേക്ക് വരാൻ നിന്ന അരുണിന്‍റെ കയ്യിൽ നിന്നും കമ്പനി ആവശ്യത്തിനെന്നും പറഞ്ഞ് ഒരു ബ്ലാങ്ക് ചെക്ക് മുഴുവനായും ഒപ്പിട്ടു വാങ്ങിയെന്നും ഭാര്യ അനുസ്മൃതി പറയുന്നു.

ഫെബ്രുവരി മൂന്നിന് വിവാഹം കഴിഞ്ഞ് കമ്പനിയുടെ ഉദ്ഘാടനം ഉണ്ടെന്ന് പറഞ്ഞ് അവർ തിരിച്ചുവിളിച്ചു. ജൂൺ 22ന് ചെക്ക് ബോൺസ് ആയതിന്‍റെ പേരിൽ 10 വർഷത്തേക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നുവെന്നും ഭാര്യ അനുസ്മൃതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എംഎൽഎയ്ക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നോർക്ക റൂട്ട്സിലും മറ്റും പരാതി നൽകിയിരുന്നു. എറണാകുളം സ്വദേശി സനോജ്, കാസർകോട് സ്വദേശി നജീബ്, മലപ്പുറം സ്വദേശികളായ ഹുസൈൻ, ജഫ്രി, കോഴിക്കോട് സ്വദേശി സലീം, കുറ്റ്യാടി സ്വദേശി ഷമീർ, ഖത്തർ സ്വദേശി മുനീർ എന്നിവർ ചേർന്നാണ് അരുണിനെ ചതിച്ചതെന്നാണ് ഭാര്യ അനുസ്മ്യതി പറയുന്നത്. അരുണിന്‍റെ അമ്മ രതിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.