കോഴിക്കോട്: വളയം പൂങ്കുളത്ത് നിന്ന് 260 ലിറ്റര്‍ വാഷ് പിടികൂടി. തോടിന്‍റെ കരയിലെ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക്ക് ബാരലിലും, കന്നാസുകളിലും സൂക്ഷിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാദാപുരം പ്രിവന്‍റീവ് ഓഫീസര്‍ സി.പി ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് നശിപ്പിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.