കോഴിക്കോട് : പൂവാറൻതോട് കല്ലംപുല്ലിൽ വനപാലകർക്ക് നേരെ വേട്ട നായ്ക്കളുടെ അക്രമം . വനത്തിൽ വേട്ട നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് പരിശോധനക്കെത്തിയ താമരശേരി റേഞ്ച് ഓഫീസിലെ വനപാലകർക്ക് നേരെയാണ് വേട്ട സംഘം നായ്ക്കളെ അഴിച്ച് വിട്ടത്. പരിശീലനം ലഭിച്ച നായകളുമായാണ് വനത്തിൽ സംഘം നായാട്ട് നടത്തുന്നത്. വനപാലകർ മരത്തിലും മറ്റും കയറിയാണ് രക്ഷപെട്ടത്.
ബഹളത്തിനിടയിൽ വേട്ട സംഘം വനത്തിലൂടെ രക്ഷപെട്ടു. വനപാലകരുടെ വാഹനം റോഡിന് കുറുകെ ഇട്ടതിനാൽ വന്ന ജീപ്പ് ഉപേക്ഷിച്ചാണ് സംഘം രക്ഷപെട്ടത്. ജീപ്പ്, മൂന്നു നാടൻ തോക്കുകൾ, കത്തി, കാട്ടുപോത്തിൻ്റെ ഇറച്ചി തുടങ്ങിയ കസ്റ്റഡിയിലെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അധികൃതർ പറഞ്ഞു.